കരിന്തളം: ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് കിനാനൂര്‍ കരിന്തളം മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ കോയിത്തട്ട കരിമ്പില്‍ കുഞ്ഞമ്പു സ്മാരക മന്ദിരത്തില്‍ ഏകദിന ശില്പശാല സഘടിപ്പിച്ചു. ‘മിഷല്‍ 2025 നേതൃത്വ പരീശീലന ക്യാമ്പ് ഡിസിസിപ്രസിഡന്റ് പി കെ ഫൈസല്‍ ഉദ്ഘാടനം ചെയ്തു. കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ പഞ്ചായത്തിന്റെ വികസന ഫണ്ടുകള്‍ വെട്ടികുറച്ച് അടിസ്ഥാന ജനവിഭാഗത്തിന്റെ അര്‍ഹതപ്പെട്ട ആനുകൂല്യങ്ങള്‍ ഇല്ലാതാക്കുകയാണെന്നും കഴിഞ്ഞ 25 വര്‍ഷത്തിലധികമായ് ഈ പഞ്ചായത്ത് ഭരിക്കുന്ന എല്‍ഡിഎഫ് സ്വജനപാക്ഷപാതവും, കെടുകാര്യസ്ഥതയും, അഴിമതിയും മുഖമുദ്രയാക്കി മാറ്റിയിരിക്കുകയാണെന്നും ഇതിനെതിരെ വോട്ടിങ്ങിലൂടെ വിധിയെഴുതാന്‍ ജനങ്ങള്‍ തയ്യാറായിരിക്കുകയാണെന്നും പി കെ ഫൈസല്‍ പറഞ്ഞു. ക്യാമ്പിന് മണ്ഡലം പ്രസിഡന്റ് മനോജ് തോമസ് അദ്ധ്യക്ഷത വഹിച്ചു. വി കെ രാമചന്ദ്രന്, പ്രഭാകരന് കരിച്ചേരി , സിജോ പി ജോസഫ്എന്നിവര്‍ ക്ലാസ്സുകള്‍ കൈകാര്യം ചെയ്തു. നേതാക്കളായ ശാന്തമ്മ ഫിലിപ്പ് ,ഉമേശന് വേളൂര്‍ , സി വി ഭാവനന്‍, ഇ.തമ്പാന് നായര്‍, കെ പി ബാലകൃഷ്ണന്, കെ കുഞ്ഞിരാമന് മാസ്റ്റര്‍, സി വി ഗോപകുമാര്‍ എന്നിവര്‍ സംസാരിച്ചു. മുന്‍ എഐസിസി മെമ്പര്‍ കരിമ്പില്‍ കുഞ്ഞമ്പുവിന്റെയും, മുന്‍ ബ്ലോക്ക് കോണ്‍ഗ്രസ് സെക്രട്ടറി വി ശശിധരന് കോളം കുളത്തിന്റെയും ഓര്‍മ്മകള്‍ അനുസ്മരിച്ച് കൊണ്ട് പുഷ്പാര്‍ച്ചനനടത്തി.
