അങ്കണ്‍വാടി പ്രവേശനോത്സവം: 30 കുട്ടികള്‍ക്ക്  കുട വിതരണം ചെയ്ത് പ്രവാസി കോണ്‍ഗ്രസ് കാഞ്ഞങ്ങാട് മണ്ഡലം കമ്മിറ്റി

കാഞ്ഞങ്ങാട് : പ്രവാസി കോണ്‍ഗ്രസ് കാഞ്ഞങ്ങാട് മണ്ഡലം കമ്മിറ്റി കുശാല്‍ നഗര്‍ കൊവ്വല്‍ 2 അങ്കണ്‍വാടി പ്രവേശനോത്സവത്തോടനുബന്ധിച്ച് അവിടത്തെ മുപ്പതോളം കുട്ടികള്‍ക്ക് കുടയും മധുര പലഹാരവും വിതരണം ചെയ്തു. ഇന്ന് രാവിലെ പ്രവാസി കോണ്‍ഗ്രസ് കാസര്‍കോട് ജില്ലാ പ്രസിഡന്റ് ദിവാകരന്‍ കരിച്ചേരി കുട്ടികള്‍ക്ക് കുടയും മധുര പലഹാരവും നല്‍കി ഉദ്ഘാടനം ചെയ്തു. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് കാഞ്ഞാങ്ങാട് മണ്ഡലം പ്രസിഡന്റ് കെപി ബാലകൃഷ്ണന്‍ അദ്ധ്യക്ഷനായി.ചടങ്ങില്‍ കെ പി പി സി സംസ്ഥാന സെക്രട്ടറി എം പി എം ഷാഫി, കെ പി പി സി ജില്ലാ വൈസ് പ്രസിഡന്റ് രാജന്‍ തെക്കെക്കര, ബ്ലോക്ക് കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് എം കുഞ്ഞികൃഷ്ണന്‍, ഭാസ്‌കരന്‍ കല്ലന്‍ചിറ,ഷിഹാബ് പതിക്കാല്‍,അഷറഫ് കടിക്കാല്‍ നിയാസ്,എന്നിവര്‍ പ്രസംഗിച്ചു. കെ പി പി സി കാഞ്ഞങ്ങാട് മണ്ഡലം പ്രസിഡന്റ് അഭിലാഷ് കെ സ്വാഗതവും അംഗണ്‍ വാടി ടീച്ചര്‍ യമുന വി നന്ദിയും പറഞ്ഞു.

error: Content is protected !!