കാഞ്ഞങ്ങാട്:അജാനൂര്‍ പഞ്ചായത്ത് പന്ത്രണ്ടാം വാര്‍ഡ് മാവുങ്കാല്‍ പള്ളോട് അംഗന്‍വാടിയില്‍ പ്രവേശനോത്സവം വിവിധ പരിപാടികളോടെ നടന്നു. 15 കുട്ടികളും രക്ഷിതാക്കളും പ്രവേശനോത്സവത്തില്‍ പങ്കെടുത്തു.പഞ്ചായത്ത് വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ കെ മീന ഉദ്ഘാടനം ചെയ്തു. അംഗന്‍വാടി വെല്‍ഫെയര്‍ കമ്മിറ്റി പ്രസിഡണ്ട് വി ബാലകൃഷ്ണന്‍ അധ്യക്ഷനായി. പി വൈ ബാലകൃഷ്ണന്‍, പി മുരളി, ഒ കെ പുരുഷോത്തമന്‍, എന്‍ സുമതി എന്നിവര്‍ സംസാരിച്ചു. അംഗന്‍വാടി താല്‍ക്കാലിക വര്‍ക്കര്‍ വിബിനസുകേഷ്‌സ്വാഗതവും ഹെല്‍പ്പര്‍ പി വി സരിത നന്ദിയും പറഞ്ഞു.
കാലിക്കടവ് ക്ലബ്ബ് പുതിയ കുട്ടികള്‍ക്ക് കുടയും,മഹിളാ അസോസിയേഷന്‍ കാലിക്കടവ് യൂണിറ്റ് ക്രയോണ്‍സ്,എന്നിവ നല്‍കുകയും ഉദയം ഒന്ന് സൂര്യോദയാ ക്ലബ്ബ് അംഗന്‍വാടി അലങ്കരിക്കുകയും ചെയ്തു.മധുര പലഹാര വിതരണം,പ്രവേശനോത്സവ റാലി,വിവിധ കലാപരിപാടികളുംനടന്നു.
