പള്ളിക്കര ഗ്രാമപഞ്ചായത്ത് സ്‌കൂള്‍ പ്രവേശനോത്സവം: ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം. കുമാരന്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു

പള്ളിക്കര : പുത്തന്‍ പ്രതീക്ഷകളോടെ പുത്തന്‍ അറിവിലേക്ക് പുസ്തകസഞ്ചിയും നിറപുഞ്ചിരിയുമായി നമ്മുടെ വിദ്യാലയ മുറ്റത്തേക്ക് എത്തിയ കുട്ടികള്‍ക്ക് സമഗ്ര ഗുണമേന്മയിലൂന്നിയ വിദ്യാഭ്യാസം പ്രദാനം ചെയ്യുന്നതിനായി പള്ളിക്ക ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ ജിഎല്‍പിഎസ് ചെറക്കാപ്പാറ പഞ്ചായത്ത് തല പ്രവേശനോത്സവം ആഘോഷപൂര്‍വ്വം നടന്നു.  പള്ളിക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം. കുമാരന്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ജയശ്രീ കെ.വി. അധ്യക്ഷത വഹിച്ചു. വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ എ. മണികണ്ഠന്‍, വാര്‍ഡ് മെമ്പര്‍മാരായ മൗവ്വല്‍ കുഞ്ഞബ്ദുള്ള, അഹമ്മദ് ബഷീര്‍, ബേക്കല്‍ സബ് ഇന്‍സ്പെക്ടര്‍ അഖില്‍ സെബാസ്റ്റ്യന്‍, വികസന സമിതി ചെയര്‍മാന്‍ സതീശന്‍ സി, എസ്എംസി ചെയര്‍മാന്‍ അജിത്കുമാര്‍ എം., സ്‌കൂള്‍ മദര്‍ പിടിഎ പ്രസിഡന്റ് സ്വാതി, പൂര്‍വ്വ വിദ്യാര്‍ത്ഥി പ്രതിനിധി പ്രവീണ്‍ കെ.വി, സീനിയര്‍ അസിസ്റ്റന്റ് ഓമന എം, തരംഗം ക്ലബ്ബ് സെക്രട്ടറി രാഗേഷ് കെ., ചെഗുവേര ക്ലബ്ബ് സെക്രട്ടറി ഷിബിന്‍, സിആര്‍സി കോര്‍ഡിനേറ്റര്‍ രജനി എന്നിവര്‍ സംസാരിച്ചു. പ്രധാനാദ്ധ്യാപിക യമുന വി. സ്വാഗതവും പിടിഎ പ്രസിഡന്റ് അനീഷ് സി. നന്ദിയുംപറഞ്ഞു.

error: Content is protected !!