ജീവോദയ സ്‌പെഷ്യല്‍ സ്‌കൂള്‍ പ്രവേശനോത്സവം; സി പി വി വിനോദ് കുമാര്‍ ഉദ്ഘാടനം നിര്‍വഹിച്ചു

കാഞ്ഞങ്ങാട് : ജീവോദയ സ്‌പെഷ്യല്‍ സ്‌കൂള്‍ പ്രവേശനോത്സവം ആഘോഷിച്ചു. സി പി വി വിനോദ് കുമാര്‍ ഉദ്ഘാടനം നിര്‍വഹിച്ചു. ജോസ് കൊട്ടാരം അധ്യക്ഷത വഹിച്ചു. പൂവും മധുരവും നല്‍കി സ്വീകരിച്ച കുട്ടികള്‍ക്ക് ശ്രീനാഥ് ഡി എസ് ഫൗണ്ടേഷന്‍ പയ്യന്നൂര്‍ ഏര്‍പ്പെടുത്തിയ പഠനോപകരണ കിറ്റ് വിതരണം ചെയ്തു. സാമൂഹ്യ സേവന രംഗത്ത് 50 വര്‍ഷം പിന്നിട്ട ജീവോദയ ചാരിറ്റബിള്‍ ട്രസ്റ്റ് ചെയര്‍മാന്‍ ജോസ് കൊട്ടാരത്തിനെ ചടങ്ങില്‍ പൊന്നാടയും മെമെന്റോയും നല്‍കി ആദരിച്ചു. മോഹനന്‍ സുരഭിയുടെ നേതൃത്വത്തില്‍ സംഗീതവിരുന്നും കുട്ടികളുടെ കലാപരിപാടികളും നടന്നു.
സ്‌കൂള്‍ മാനേജര്‍ ലിസി ജേക്കബ് സ്വാഗതവും പ്രിന്‍സിപ്പാള്‍ ശാലിനി നന്ദിയും പറഞ്ഞു.
.

 

error: Content is protected !!