കാഞ്ഞങ്ങാട്:മെട്രോ മുഹമ്മദ് ഹാജി യൂടെ അഞ്ചാം ചരമ വാര്‍ഷികാത്തോടനുബന്ധിച്ച് അനുസ്മരണ സമ്മേളനം സംഘടിപ്പിക്കാന്‍ പ്രസിഡന്റ് ബഷീര്‍ വെള്ളിക്കോത്തിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന നിയോജക മണ്ഡലം മുസ്ലിം ലീഗ് പ്രവര്‍ത്തക സമിതി യോഗം തീരുമാനിച്ചു.ജൂണ്‍ 10 ചൊവ്വാഴ്ച്ച ഉച്ചക്ക് ളുഹര്‍ നമസ്‌കാരാനന്തരം നോര്‍ത്ത് ചിത്താരി ജുമാ മസ്ജിദ് ഖബര്‍ സ്ഥാനില്‍ പ്രാര്‍ത്ഥനാ സദസ്സ് നടക്കും.ജൂലൈ 2 ബുധനാഴ്ച കാഞ്ഞങ്ങാട് വെച്ച് നടക്കുന്ന സമ്മേളനം ഡോക്ടര്‍ എം പി അബ്ദുസ്സമദ് സമദാനി എം പി ഉദ്ഘാടനം ചെയ്യും.പ്രമുഖ നേതാക്കളും പ്രഭാഷകരും പങ്കെടുക്കും.ജനാധിപത്യത്തെ അട്ടിമറിക്കാന്‍ ത്രിതല പഞ്ചായത്ത് നഗരസഭകളുടെ വാര്‍ഡ് വിഭജനം അശാസ്ത്രീയവും മാനദണ്ഡവിരുദ്ധവും വികസനപ്രക്രിയകളുടെ ശാസ്ത്രീയ ആസൂത്രണത്തിനും ജനപ്രതിനിധികളും വോട്ടര്‍മാരും തമ്മിലുള്ള ബന്ധത്തിനും വിഘാതം സൃഷ്ടിക്കും വിധം ആരാജകമാക്കിത്തീര്‍ത്ത ഇടത് വാഴ്ചക്കന്ത്യം കുറിക്കാന്‍ ആവശ്യമായ മുന്നൊരുക്കങ്ങള്‍ നടത്താന്‍ കീഴ് ഘടകങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കി.പുതിയ വാര്‍ഡ്അടിസ്ഥാനത്തില്‍ പരിധിയില്‍ വരുന്ന എല്ലാവരെയും പങ്കെടുപ്പിച്ച്ചും നിലവിലുണ്ടായിരുന്ന വാര്‍ഡ്കമ്മിറ്റികളുടെ ഭാരവാഹികളെ എല്ലാവരെയും ഉള്‍ക്കൊണ്ടും ഈ മാസം 20 നകം വാര്‍ഡ് കമ്മിറ്റികള്‍ പുന:ക്രമീകരിക്കാന്‍ നിര്‍ദ്ദേശം നല്‍കി.ജനറല്‍ സെക്രെട്ടറി കെ കെ ബദറുദ്ദീന്‍ സ്വാഗതം പറഞ്ഞു.ബഹ്റൈന്‍ കാഞങ്ങട് മണ്ഡലം കെഎംസിസി യൂടെ ചികിത്സാ സഹായം മുഹമ്മദ് ബാവ നഗര്‍ മണ്ഡലം മുസ്ലിംലീഗ് പ്രസിഡന്റ്‌റിനും അബുദാബി കമ്മിറ്റിയുടെ സഹായം മണ്ഡലം ജനറല്‍ സെക്രെട്ടറി മുനിസിപ്പല്‍ മുസ്ലിം ലീഗ് പ്രസിഡന്റ്ട് എം പി ജാഫറിനും കൈമാറി.സി എച് സെന്ററിലേക്കുള്ള വിവിധ പഞ്ചായത്ത് മുനിസിപ്പല്‍ കമ്മിറ്റികളുടെ രണ്ടാം ഗഡു സഹായം മണ്ഡലം ഭാരവാഹികള്‍ ഏറ്റു വാങ്ങി.ജില്ലാ നിരീക്ഷകന്‍ കെ ഇ എ ബക്കര്‍ മേല്‍ഘടക തീരുമാനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.സി കെ റഹ്‌മത്തുള്ള,തെരുവത്ത് മൂസ ഹാജി,മുസ്തഫ തായ്യനൂര്‍,പി എം ഫാറൂഖ്,എം പി ജാഫര്‍,കെ മുഹമ്മദ് കുഞ്ഞി,എ ഹമീദ് ഹാജി,ഹമീദ് ചേരക്കാടത്ത്, താജുദ്ദീന്‍ കമ്മാടം, എം എസ് ഹമീദ് ഹാജി, ടി അന്തുമാന്‍ മൂബാറക് ഹസൈനാര്‍ ഹാജി,ഷംസു ആവിയില്‍,ബഷീര്‍ ചിത്താരി ജിദ്ദ, എ സി എ ലത്തീഫ്,ഇബ്രാഹിം മൗലവി പാണത്തൂര്‍, യു വി മുഹമ്മദ് കുഞ്ഞി, ടി പി ഫാറൂഖ്, അബ്ദുര്‍റഹ്‌മാന്‍ പാറപ്പള്ളി,ബഷീര്‍ കല്ലിങ്കാല്‍,ഇബ്രാഹിം പാലാട്ട്,പി അബൂബക്കര്‍, എം ഇബ്രാഹിം, ടി അബൂബക്കര്‍ ഹാജി, സി എച് മുഹമ്മദ് കുഞ്ഞി കൊത്തിക്കാല്‍, ഹമീദ് മൂന്നാം മെയില്‍ ടി കെ സുമയ്യ,ആയിഷ ഫര്‍സാന,ഖദീജ ഹമീദ് സംബന്ധിച്ചു.
