കുറ്റിക്കോല്‍ : ജീവനം ജൈവവൈവിധ്യ സമിതിയുടെയും ആയുഷ്മാന്‍ ആരോഗ്യ കേന്ദ്രത്തിന്റെയും സംയുക്താഭിമുഖ്യത്തില്‍ പരിസ്ഥിതി ദിനാഘോഷം സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്ത് മെമ്പര്‍ മാധവന്‍ വെള്ളാല ഫലവൃക്ഷതൈ നട്ട് പരിപാടി ഉത്ഘാടനം ചെയ്തു.
ജീവനം സമിതി പ്രസിഡണ്ട് പി.വി ശശി അധ്യക്ഷത വഹിച്ച യോഗത്തിന് വാര്‍ഡ് മെമ്പര്‍ അശ്വതി അജികുമാര്‍, സ്വാഗതവും ജീവനം സെക്രട്ടറി തമ്പാന്‍ മാസ്റ്റര്‍ നന്ദിയും പറഞ്ഞു. ആരോഗ്യ പ്രവര്‍ത്തകന്‍ ഫിലിപ്പ് മാത്യു പ്രസംഗിച്ചു. ജീവനം എക്‌സിക്യൂട്ടിവ് കമ്മിറ്റി അംഗങ്ങളായ ദാമോധരന്‍ കരിവിഞ്ചിയം, രാധാകൃഷ്ണന്‍ ഇ, ദാമോധരന്‍മാഷ് ബേത്തൂര്‍പാറ, സുകുമാരന്‍ കുറ്റിക്കോല്‍ ,സുനിത കരിച്ചേരി ഗോപാലകൃഷ്ണന്‍ നായര്‍ ,ശ്രീധരന്‍ പുണ്യം കണ്ടം ,രാജേന്ദന്‍ കുറ്റിക്കോല്‍ ജീവനം അംഗങ്ങളായ കെ.എന്‍ പത്മാവതി, പ്രേമലത ,ദാമോധരന്‍ കളക്കര ആരോഗ്യ പ്രവര്‍ത്തകരായ ശരണ്യ, രാഖി, പ്രസന്ന എന്നിവര്‍ ഫലവൃക്ഷത്തൈകള്‍ നടുന്നതിന് നേതൃത്വം കൊടുത്തു . ഇതിന്റെ ഭാഗമായി പേര, റംബൂട്ടാന്‍, പീനട്ട്, മാവ്, പ്ലാവ് ,നെല്ലി, മാതളനാരങ്ങ തുടങ്ങിയ ഫലവൃക്ഷത്തൈകള്‍ നട്ടുപിടിപ്പിച്ചു. തുടര്‍ന്ന് ജീവനം ജൈവവൈവിധ്യ സമിതി അംഗങ്ങള്‍ തവനം സ്‌കൂളില്‍ കഴിഞ്ഞ വര്‍ഷം നട്ടുപിടിപ്പിച്ച മധുരവനം കാണുന്നതിന് തവനം എല്‍.പി സ്‌കൂള്‍ സന്ദര്‍ശിച്ച് ചെടികളുടെ വളര്‍ച്ചവിലയിരുത്തി.
ലോകപരിസ്ഥിതി ദിനാഘോഷം സംഘടിപ്പിച്ചു; ഗ്രാമപഞ്ചായത്ത് മെമ്പര്‍ മാധവന്‍ വെള്ളാല ഫലവൃക്ഷതൈ നട്ട് പരിപാടി ഉത്ഘാടനം ചെയ്തു
