പ്രാര്‍ത്ഥനകള്‍ വിഫലമാക്കി എരിക്കുളം ആലക്കളത്തെ കബിലഷ് മരണത്തിന് കീഴടങ്ങി

മടിക്കൈ: ചികിത്സയ്ക്കായി നാടൊന്നിച്ചിട്ടും പ്രാര്‍ത്ഥനകള്‍ വിഫലമാക്കി ഒടുവില്‍ കബിലാഷ് യാത്രയായി. മസ്തിഷ്‌കാഘാതം സംഭവിച്ച് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ ചികില്‍സയിലായിരുന്ന മടിക്കൈ എരിക്കുളം ആലക്കളത്തെ കബിലാഷ്(36)
ശനിയാഴ്ച പുലര്‍ച്ചെ അഞ്ചുമണിയോടെ മരണത്തിന് കീഴടങ്ങി. കബിലാഷിന്റെ ചികിത്സയ്ക്കായി നാട്ടുകാര്‍ കമ്മിറ്റി രൂപീകരിച്ച് പണം സ്വരൂപിച്ചിരുന്നു. ചികിത്സയ്ക്കായി കാരുണ്യ സംഗീത യാത്രയും നടത്തിയിരുന്നു. ചികില്‍സയില്‍ പുരോഗതിയുണ്ടായതിനാല്‍ ഐസിയുവില്‍ നിന്ന് ശനിയാഴ്ച്ച റൂമിലേക്ക് മാറ്റുമെന്ന് ഡോക്ടര്‍ അറിയിച്ചിരുന്നുവെങ്കിലും പെട്ടെന്ന് സ്ഥിതി വഷളാവുകയായിരുന്നു. ബിഎസ്എന്‍എല്ലിലെ താല്‍ക്കാലിക ജീവനക്കാരനായിരുന്നു. കണ്ണന്റെയും രോഹിണിയുടെയും മകനാണ്. ഭാര്യ:കെധന്യ

 

error: Content is protected !!