സംസ്ഥാന ജൂനിയര്‍ ബോക്‌സിങ് ചാമ്പ്യന്‍ഷിപ്പ്: ജില്ലാ ടീമിനെ അയാന്‍ ഷമീം ഗുള്‍ഷയും എസ് ശിവനന്ദയും നയിക്കും

കാഞ്ഞങ്ങാട് : ഈ മാസം 9,10,11 തീയതികളില്‍ തിരുവനന്തപുരം ആറ്റിങ്ങല്‍ ശ്രീപാദം ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ വെച്ച് നടക്കുന്ന സംസ്ഥാന ജൂനിയര്‍ ബോക്‌സിങ് ചാമ്പ്യന്‍ഷിപ്പ് കാസര്‍കോട് ജില്ലാ ബോയ്‌സ് ടീമിനെ പടന്ന സ്വദേശി അയാന്‍ ഷമീം ഗുള്‍ഷയും ഗേള്‍സ് ടീമിനെ തിമിരി സ്വദേശി എസ് ശിവനന്ദയും നയിക്കും. ദേശീയ ബോക്‌സിങ് താരം കെ ജെ സെബാസ്റ്റ്യന്‍, സംസ്ഥാന താരം അജയകുമാര്‍ നെല്ലിക്കാട്ട് എന്നിവരാണ്പരിശീലകര്‍.

error: Content is protected !!