പ്രകൃതി സംരക്ഷണത്തിനായ് ഏക പാത്ര നാടകവുമായി ദേവരാജ് കക്കാട്ട്

കാഞ്ഞങ്ങാട് : പ്രകൃതി സംരക്ഷണത്തിനായ് ഏക പാത്ര നാടകവുമായി ഏഴാം ക്ലാസുകാരന്‍ പ്രകൃതി സംരക്ഷണത്തിന്റെ പ്രാധാന്യം കുട്ടികളിലെത്തിക്കാന്‍ ദേവരാജ് കക്കാട്ടിന്റെ ഏകപാത്ര നാടകം കാഞ്ഞങ്ങാട് പി പി ടി എസ് എ എല്‍ പി എസില്‍ അരങ്ങേറി. പ്രകൃതിയും മനുഷ്യനും ഒത്തുചേര്‍ന്നാല്‍ ഈ ലോകം മനോഹരമാകും. പ്രകൃതിയെ ചങ്ങലക്കിട്ട് നാം മനുഷ്യര്‍ തന്നെ ഈ ഭൂമിയെ നശിപ്പിച്ചു കൊണ്ടിരിക്കയാണ്. ഈ സന്ദേശം കുട്ടികളിലും മുതിര്‍ന്നവരിലും എത്തിക്കാനും ഒപ്പം വളരെ മനോഹരമായി തന്റെ ഭാവപ്രകടനത്തിലൂടെ എല്ലാവരുടേയും മനസ്സ് കീഴടക്കാനുംദേവരാജിന് സാധിച്ചു. ഒരു ഏഴാം ക്ലാസുകാരനാണെങ്കിലും വ്യത്യസ്ത ഭാവപ്രകടനത്തിലൂടെ ദേവരാജ് 25 മിനുറ്റും കാണികളെ അക്ഷരാര്‍ത്ഥത്തില്‍ കയ്യിലെടുത്തു.

കോവിഡ് കാലത്ത് മൊട്ടൂസ് എന്ന പേരില്‍ 100 ലധികം ബോധവല്‍ക്കരണ വീഡിയോ ചെയ്ത് മുഖ്യമന്ത്രിയുടെ അനുമോദനത്തിന് പാത്രമായി , ഉജ്ജ്വല ബാല്യം പുരസ്‌ക്കാരം , ഇന്ത്യന്‍ ബുക്ക് ഓഫ് റെക്കാഡ് , എന്നിവ നേടിയ ദേവരാജ് മടിക്കൈ 2 വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറിയിലെ ഏഴാം തരം വിദ്യാര്‍ത്ഥിയാണ് . മടിക്കൈ കക്കാട്ടെ കെ.വി രാജേഷിന്റെയും റീജയുടെയും മകനാണ് . ഹൊസ്ദുര്‍ഗ് ഹയര്‍ സെക്കണ്ടറിയിലെ +1 വിദ്യാര്‍ത്ഥിനി ദേവികരാജ് സഹോദരിയാണ് .

വിജേഷ് കാരി രചനയും സംവിധാനവും നിര്‍വ്വഹിച്ച ഏകപാത്ര നാടകം കാഞ്ഞങ്ങാട് നഗരസഭ ചെയര്‍പേര്‍സണ്‍ ശ്രീമതി സുജാത ടീച്ചര്‍ ഉദ്ഘാടനം ചെയ്തു.വാര്‍ഡ് കൗണ്‍സിലര്‍ സി. കെ അഷറഫ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ ഹോസ്ദുര്‍ഗ്ഗ് ബിപി സി ഡോ. കെ വി രാജേഷ്, ട്രയിനര്‍ സനല്‍കുമാര്‍ വെള്ളുവ, സ്‌കൂള്‍ മാനേജര്‍ സുബൈര്‍,പി ടി എ പ്രസിഡന്റ് നജ്മുദ്ദീന്‍, എം പി ടി എ പ്രസിഡന്റ് റസീന, മാനേജ്‌മെന്റ് കമ്മറ്റി അംഗങ്ങള്‍, എസ് ആര്‍ ജി കണ്‍വീനര്‍ ശശികല എന്നിവര്‍പങ്കെടുത്തു.

error: Content is protected !!