സീനിയര്‍ ചേമ്പര്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ അഭിനന്ദനാര്‍ഹം : ബാലചന്ദ്രന്‍ എരവില്‍

കാഞ്ഞങ്ങാട് : ‘ സീനിയര്‍ ചേമ്പറിന്റെ പ്രവര്‍ത്തനങ്ങള്‍ മാതൃകപരവും അഭിനനന്ദനാര്‍ഹവുമാണെന്ന് ‘ പ്രശസ്ത യുവ എഴുത്തുകാരനും കവിയുമായ ബാലചന്ദ്രന്‍ എരവില്‍ പറഞ്ഞു. കൂടാതെ ഇന്ന് സമൂഹം നേരിടുന്ന, പ്രധാന വെല്ലുവിളിയായ ലഹരിക്കെതിരെ സന്നദ്ധ സംഘടനകളുടെ പ്രവര്‍ത്തനങ്ങളുടെ പ്രാധാന്യവും അദ്ദേഹം വ്യക്തമാകുകയുണ്ടായി. പടന്നക്കാട് ബേക്കല്‍ ക്ലബ്ബില്‍ വെച്ച് നടത്തിയ സീനിയര്‍ ചേമ്പര്‍ ഇന്റര്‍നാഷണല്‍ നീലേശ്വരത്തിന്റെ കുടുംബ സംഗമം ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. നീലേശ്വരം റെയില്‍വേ സ്റ്റേഷനില്‍ വെച്ച് തീവണ്ടിയിടിച്ച് അപകടത്തില്‍പ്പെട്ട കുട്ടിയെ രക്ഷാപ്രവര്‍ത്തനം നടത്തിയ സീനിയര്‍ ചേമ്പര്‍ പ്രസിഡന്റുകൂടിയായ കെ. ഗിരീഷ് കുമാറിനെ ചടങ്ങില്‍ അനുമോദിച്ചു. വിവിധ മത്സരപ്പരീക്ഷകളില്‍ ഉന്നത വിജയം നേടിയ അംഗങ്ങളുടെ മക്കള്‍ക്കുള്ള ഉപഹാര വിതരണവും മുഖ്യാതിഥി നിര്‍വ്വഹിച്ചു. ചടങ്ങില്‍ പ്രസിഡന്റ് കെ.ഗിരീഷ് കുമാര്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി പി.കെ ദീപേഷ് സ്വാഗതവും മുന്‍ പ്രസിഡന്റ് എം നാരായണന്‍ നായര്‍, മുന്‍ ദേശീയ അധ്യക്ഷന്‍ ഡോ: എ.മുരളീധരന്‍, വനിതാ വിഭാഗം അധ്യക്ഷ ഡോ: സുലേഖ രാമകൃഷ്ണന്‍, ഡോ: വി.വി പ്രദീപ് കുമാര്‍ എന്നിവര്‍സംസാരിച്ചു.

error: Content is protected !!