സ്‌നേഹ തണലുമായി യൂത്ത് കോണ്‍ഗ്രസ്; മണ്ഡലം തല ഉദ്ഘാടനം ഹോസ്ദുര്‍ഗ് ബാങ്ക് പ്രസിഡന്റ് പ്രവീണ്‍ തോയമ്മല്‍ നിര്‍വ്വഹിച്ചു

കാഞ്ഞങ്ങാട്:യൂത്ത് കോണ്‍ഗ്രസ് കാഞ്ഞങ്ങാട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ സ്‌കൂള്‍ അംഗന്‍വാടി കുട്ടികള്‍ക്കുള്ള പഠനോപകരണ വിതരണ പരിപാടി സ്‌നേഹ തണലിന്റെ മണ്ഡലം തല ഉദ്ഘാടനം ഹോസ്ദുര്‍ഗ് ബാങ്ക് പ്രസിഡന്റ് പ്രവീണ്‍ തോയമ്മല്‍ നിര്‍വ്വഹിച്ചു . തോയമ്മല്‍ അംഗന്‍വാടിയില്‍ നടന്ന ചടങ്ങില്‍ യൂത്ത് കോണ്‍ഗ്രസ് കാഞ്ഞങ്ങാട് മണ്ഡലം പ്രസിഡന്റ് വിനീത് എച്ച് ആര്‍ അധ്യക്ഷത വഹിച്ചു. യൂത്ത് കോണ്‍ഗ്രസ് കാഞ്ഞങ്ങാട് നിയോജക മണ്ഡലം പ്രസിഡന്റ് ഷിബിന്‍ ഉപ്പിലിക്കൈ, ഐ എന്‍ ടി യു സി ജില്ലാ സെക്രട്ടറി വി വി സുധാകരന്‍,ബ്ലോക്ക് കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് പി വി തമ്പാന്‍, നാരായണന്‍ നിട്ടൂര്‍, യൂത്ത് കോണ്‍ഗ്രസ് നിയോജക മണ്ഡലം സെക്രട്ടറിമാരായ ഗോകുല്‍ദാസ് ഉപ്പിലിക്കൈ, സനോജ് കുശാല്‍ നഗര്‍, അനീഷ് ചേടിറോഡ്, അമൃത കെ എം, നാരായണന്‍ നിട്ടൂര്‍, ചന്ദ്രന്‍ മോഹനന്‍, കുമാരന്‍ ലക്ഷംവീട്, വിക്രമന്‍, അംഗന്‍വാടി ടീച്ചര്‍ വി പുഷ്പ തുടങ്ങിയവര്‍സംസാരിച്ചു.

error: Content is protected !!