കാഞ്ഞങ്ങാട്: രാഷ്ട്രീയ – സാമൂഹിക – ജീവകാരുണ്യ മേഖലയില്‍ ഒരു പുരുഷായുസ്സ് മുഴുവന്‍ കര്‍മ്മനിരതമായ സേവനം നല്‍കി വിട പറഞ്ഞ മെട്രോ മുഹമ്മദ് ഹാജിയുടെ സ്മരണ നിലനിര്‍ത്താന്‍ കാഞ്ഞങ്ങാട് മുസ്ലിം വെല്‍ഫെയര്‍ സൊസൈറ്റി ഏര്‍പ്പെടുത്തിയ മെട്രോ പുരസ്‌കാരവും സ്‌നേഹാദരവും
അനുസ്മരണവും 10 ന് കാഞ്ഞങ്ങാട് മുനിസിപ്പല്‍ ടൗണ്‍ ഹാളില്‍ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു. രാവിലെ 10.30 ന്
സംസ്ഥാന മുന്‍ ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല ഉദ്ഘാടനവും പുരസ്‌കാര വിതരണവും നടത്തും. വെല്‍ഫെയര്‍ സൊസൈറ്റി ചെയര്‍മാന്‍ ടി അബൂബക്കര്‍ ഹാജി അധ്യക്ഷത വഹിക്കും. കണ്ണൂര്‍ യൂണിവേഴ്‌സിറ്റി മുന്‍ വൈസ് ചാന്‍സിലര്‍ ഡോ. ഖാദര്‍ മാങ്ങാട് പുരസ്‌കാര ജേതാക്കളെ പരിചയപ്പെടുത്തും. മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറിയും മുന്‍ മന്ത്രിയും എംഎല്‍എയുമായ ഡോ. എം കെ മുനീര്‍, മുന്‍ മന്ത്രിയും കൊല്ലം പാര്‍ലിമെന്റ് അംഗവുമായ എന്‍ കെ പ്രേമചന്ദ്രന്‍ എന്നിവര്‍ പുരസ്‌കാരം ഏറ്റുവാങ്ങുന്നത്. 25001 രൂപയും ഫലകവും പ്രശസ്തി പത്രവുമാണ് പുരസ്‌കാരം.
യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി കെ. ഫിറോസ്, എം എസ് എഫ് ദേശീയ പ്രസിഡന്റ് അഹമ്മദ് സാജു എന്നിവര്‍ മെട്രോ അനുസ്മരണം നടത്തും. മുസ്ലീം ലീഗ് ദേശീയ സെക്രട്ടറി ജയന്തി രാജന്‍ മുഖ്യാത്ഥിയാവും. രാജ് മോഹന്‍ ഉണ്ണിത്താന്‍ എംപി, എം എല്‍ എ മാരായ ഇ ചന്ദ്രശേഖരന്‍, എന്‍ എ നെല്ലിക്കുന്ന്, അഡ്വ. സി എച്ച് കുഞ്ഞമ്പു, എം രാജഗോപാലന്‍, എ കെ.എം അഷറഫ് , കാഞ്ഞങ്ങാട് നഗരസഭ ചെയര്‍പേഴ്‌സന്‍ കെ വി സുജാത, മെട്രോ ഗൂപ്പ് ഓഫ് കമ്പനീസ് ചെയര്‍മാന്‍ മുജീബ് മെട്രോ എന്നിവര്‍ ആദര സമര്‍പ്പണം നടത്തും. ആദാരം ഏറ്റുവാങ്ങുന്നവരെ വെല്‍ഫെയര്‍ സൊസൈറ്റി ഡയറക്ടര്‍ എ ഹമീദ് ഹാജി പരിചയപ്പെടുത്തും. അഡ്വ. ടി കെ സുധാകരന്‍, പി കെ. അബ്ദുള്‍ റഹ്‌മാന്‍ മാസ്റ്റര്‍, തൊട്ടി സാലി ഹാജി, കൂക്കള്‍ ബാലകൃഷ്ണന്‍, കെ. സുകുമാരന്‍ മാസ്റ്റര്‍, പുത്തൂര്‍ മുഹമ്മദ് കുഞ്ഞി ഹാജി, പാലാട്ട് ഇബ്രാഹിം ഹാജി എന്നിവരാണ് ആദരവ് ഏറ്റുവാങ്ങുന്നത്.
മുസ്ലീം ലീഗ് ജില്ലാ പ്രസിഡന്റ് കല്ലട്ര മാഹിന്‍ ഹാജി, സിപിഎം സംസ്ഥാന കമ്മിറ്റിയംഗം കെ പി സതീഷ് ചന്ദ്രന്‍, ഡിസിഡി പ്രസിഡന്റ് പികെ ഫൈനല്‍,ബി ജെ പി ദേശീയ കൗണ്‍സില്‍ അംഗം സി കെ പത്മനാഭന്‍ , കാഞ്ഞങ്ങാട് സംയുക്ത ജമാഅത്ത്, ആക്ടിംഗ് പ്രസിഡന്റ്
മുബാറക്ക് ഹസൈനാര്‍ ഹാജി, ലക്ഷ്മി വെങ്കിടേശ ക്ഷേത്രം മാനേജിംഗ് ട്രസ്റ്റി എച്ച് ഗോകുല്‍ ദാസ് കാമത്ത്, ആര്‍ എസ് പി ജില്ലാ പ്രസിഡന്റ് ഹരീഷ് ബി നമ്പ്യാര്‍, ഐ എന്‍ എല്‍ ജില്ലാ പ്രസിഡന്റ് എം ഹമീദ് ഹാജി, സി എം പി സംസ്ഥാന കമ്മിറ്റിയംഗം വി.കമ്മാരന്‍, സി എച്ച് സെന്റര്‍ വൈസ് ചെയര്‍മാന്‍ തായല്‍ അബ്ദുള്‍ റഹ്‌മാന്‍ ഹാജി, കനിവ് കൊളവയല്‍ കൂട്ടായ്മ ചെയര്‍മാന്‍ സുറൂര്‍ മൊയ്തു ഹാജി, പുരസ്‌കാര നിര്‍ണ്ണയ സമിതിയംഗം ഇ വി ജയകൃഷ്ണന്‍, കാഞ്ഞങ്ങാട് പ്രസ് ഫോറം പ്രസിഡന്റ് ഫസലുറഹ്‌മാന്‍ എന്നിവര്‍ ആശംസകള്‍ നേരും. കോര്‍ഡിനേറ്റര്‍ ബഷീര്‍ ആറങ്ങാടി സ്വാഗതവും കണ്‍വീനര്‍ ടി. റംസാന്‍ നന്ദിയും പറയും. വാര്‍ത്ത സമ്മേളനത്തില്‍ വെല്‍ഫെയര്‍ സൊസൈറ്റി മുഖ്യ രക്ഷാധികാരി പാലക്കി സി കുഞ്ഞാ ഹമ്മദ് ഹാജി,
ചെയര്‍മാന്‍ ടി അബൂബക്കര്‍ ഹാജി, കണ്‍വീനര്‍ ടി റംസാന്‍, കോര്‍ഡിനേറ്റര്‍ ബഷീര്‍ ആറങ്ങാടി, ഡയറക്ടര്‍മാരായ എ ഹമീദ് ഹാജി, എം കെ ലത്തീഫ്,എ കെ മുഹമ്മദ് എന്നിവര്‍ സംബന്ധിച്ചു.
