കയ്യേറ്റങ്ങള്‍ക്കെതിരെ കണ്ടലുകള്‍ നട്ട് കവ്വായി കായലിന് സംരക്ഷണമൊരുക്കി എ ഐ വൈ എഫ്

തൃക്കരിപ്പൂര്‍: കവ്വായിപ്പുഴയുടെ തീരങ്ങളില്‍ വ്യാപകമായി നടക്കുന്ന പുഴ കയ്യേറ്റങ്ങള്‍ക്കെതിരെ കണ്ടല്‍ ചെടികള്‍ നട്ട് കവ്വായി കായലിന് സംരക്ഷണമൊരുക്കി എ ഐ വൈ എഫ് പ്രവര്‍ത്തകര്‍. പുഴ കയ്യേറ്റത്തിന്റെ മറവില്‍ സ്വകാര്യ വ്യക്തി വെട്ടി നശിപ്പിച്ച കണ്ടലുകള്‍ക്ക് പകരം എഐവൈഎഫ് പ്രവര്‍ത്തകര്‍ കണ്ടല്‍ ചെടികള്‍ വെച്ചുപിടിപ്പിച്ചു. പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി എ ഐ വൈ എഫ് തൃക്കരിപ്പൂര്‍ മണ്ഡലം കമ്മറ്റിയുടെ നേത്രത്വത്തില്‍ ഇടയിലെക്കാട് പുഴയോരത്താണ് കണ്ടല്‍ ചെടികള്‍ വെച്ച് പിടിപ്പിച്ചത്. ധാരാളം കണ്ടല്‍ കാടുകള്‍ ഉണ്ടായിരുന്ന ഈ പ്രദേശത്ത് കണ്ടലുകള്‍ നശിപ്പിച്ചിട്ടാണ് പുഴ കൈയ്യേറിയത്. ഇതിനെതിരെ പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി രംഗത്ത് ഇറങ്ങിയിരുന്നു. മണ്ഡലം സെക്രട്ടറി ദിലീഷ് കെ വി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് പ്രദീഷ് ടി കെ അധ്യക്ഷത വഹിച്ചു. ജില്ലാ കമ്മറ്റി അംഗം ശ്രീജേഷ് മാണിയാട്ട്, നിധിന്‍ ഇടയിലെക്കാട് എന്നിവര്‍ സംസാരിച്ചു. ബജിത്ത് വി വി, സുനീഷ് എം എന്നിവര്‍നേതൃത്വംനല്‍കി.

error: Content is protected !!