കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട്ടെ വിദ്യാഭ്യാസ മേഖലയില്‍ സജീവ സാന്നിധ്യമായി പ്രവര്‍ത്തിക്കുന്ന കാഞ്ഞങ്ങാട് ലൈവ് വിദ്യാഭ്യാസ കുട്ടായ്മയുടെ വാര്‍ഷികാ ഘോഷം അന്വല് ഡേ ജൂണ്‍ എട്ടിന് ഉച്ചക്ക് രണ്ട് മണിക്ക് കാഞ്ഞങ്ങാട് വ്യാപാര ഭവന് ഓഡിറ്റോറിയത്തില്‍ വെച്ച് നടക്കുമെന്ന് സംഘാടകര്‍ പത്ര സമ്മേളനത്തില്‍ അറിയിച്ചു. പരിപാടി ഏ.കെ.എം അഷ്റഫ് എം.എല്‍.എ ഉദ്ഘാടനം ചെയ്യും. ആബിദ് ആറങ്ങാടി അധ്യക്ഷത വഹിക്കും. പ്രമുഖ മോട്ടിവേഷന്‍ സ്പീക്കര്‍ പി.എം.എ ഗഫൂര്‍ മുഖ്യ പ്രഭാഷണം നടത്തും. യുവ സാമൂഹിക പ്രവര്‍ത്തകയും മുസ്ലിം യൂത്ത് ലീഗ് ദേശീയ സെക്രട്ടറിയുമായ അഡ്വ.നജ്മ തബ്ഷീറ മുഖ്യാതിഥിയായിരിക്കും. പരീക്ഷകളില്‍ ഉയര്‍ന്ന മാര്‍ക്ക് ലഭിച്ച വിദ്യാര്‍ഥികളെ ചടങ്ങില്‍ അനു മോദിക്കും. ജാഫര്‍ ചായ്യോത്ത് സംഘടനയുടെ പദ്ധതികള്‍ വിശദീകരിക്കും. ലൈവ് ഓഫിസര്‍മാരായ ഇജാസ് പി.വി, റംഷീദ് തോയമ്മല്‍ വിശിഷ്ടാതിഥികള്‍ക്ക് ഉപഹാരങ്ങള്‍ നല്‍കും. കഴിഞ്ഞ രണ്ടു വര്‍ഷക്കാലമായി കാഞ്ഞങ്ങാട്ടെയും പരിസരപ്രദേശങ്ങളിലെയും വിദ്യാലയങ്ങളില്‍ ഒമ്പതാം തരത്തിലേക്ക് പ്രവേശനം വിദ്യാര്‍ത്ഥികള്‍ക്ക് ഉയര്‍ന്ന മാര്‍ക്ക് കരസ്ഥമാക്കുന്ന 30 വിദ്യാര്‍ത്ഥികളെ വീതം തിരഞ്ഞെടുത്ത് അവര്‍ക്ക് പ്ലസു വരെ നിരന്തര പരിശീലനം നല്കാന് ആഗ്രഹിക്കുന്ന ‘ടോപ് തേര്‍ട്ടി’ പ്രൊജക്റ്റ് അടക്കം നിരവധി വിദ്യാഭ്യസ പദ്ധതികള്‍ ലൈവ് കാഞ്ഞങ്ങാട് ചെയ്യുന്നുണ്ട്. ലൈവിന്റെ മറ്റൊരു പദ്ധതിയാണ് മിഷന് പിഎസ് സി. സര്‍ക്കാര്‍ ജോലി ആഗ്രഹിക്കുന്ന ഉദ്യോഗാര്‍ത്ഥി കള്‍ക്ക് 2024 ജൂണ്‍ മാസം മുതല്‍ സൗജന്യ പിഎസ്സി കോച്ചിംഗ് ക്ലാസ്സ് സംഘടിപ്പിച്ചു വരുന്നു.പത്ര സമ്മേളനത്തില്‍ ആബിദ് ആറങ്ങാടി, സ്വാദിക്കുല് അമീന്, ജാഫര്‍ മാസ്റ്റര്‍ ബല്ലാകടപ്പുറം, ആയിഷ ഫര്‍സാന, ഇജാസ് പി.വി എന്നിവര്‍ സംബന്ധിച്ചു.
കാഞ്ഞങ്ങാട് ലൈവ് അന്വല് ഡേ 8 ന്; പി.എം.എ ഗഫൂര്‍ സംബന്ധിക്കും
