രക്തസമ്മര്‍ദ്ദത്തെ തുടര്‍ന്ന് ദുബായില്‍ നിന്ന് നാട്ടിലെത്തിയ പ്രവാസി മരിച്ചു; അതിയാമ്പൂരിലെ രാധാകൃഷ്ണനാണ് മരിച്ചത്.

കാഞ്ഞങ്ങാട് :രക്തസമ്മര്‍ദ്ദത്തെ തുടര്‍ന്ന് 10 ദിവസം മുമ്പ് ദുബായില്‍ നിന്ന് നാട്ടിലെത്തിയ പ്രവാസി മരിച്ചു. അതിയാമ്പൂരിലെ രാധാകൃഷ്ണന്‍ (ധാര 58) ആണ് ഇന്ന് ഉച്ചയോടെ ഐഷാല്‍ മെഡിസിറ്റി ഹോസ്പിറ്റല്‍ ചികില്‍സക്കിടെ മരിച്ചത്. പരേതരായ ഗോപാലന്‍ -സരോജിനി ദമ്പതികളുടെ മകനാണ്.
ഭാര്യ: കൃഷ്ണ. മകന്‍: സച്ചിന്‍ (ദുബൈ). മരുമകള്‍: നര്‍ത്തന (കാസര്‍കോട്).

error: Content is protected !!