നെല്ലിത്തറ: സ്വാമി രാംദാസ് സ്മാരക സരസ്വതി വിദ്യാലയത്തിലെ പരിസ്ഥിതി ദിനാചരണം ശ്രദ്ധേയമായി. പത്താം വാര്‍ഡ് മെമ്പര്‍ ഷീബ വിദ്യാലയ പരിസരത്ത് വൃക്ഷ തൈ നട്ട് ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് വിദ്യാലയ പ്രിന്‍സിപ്പല്‍ ഭവ്യ യുടെ നേതൃത്വത്തില്‍ നെല്ലിത്തറ റോഡ് അരികിലെ പ്ലാസ്റ്റിക് നിക്ഷേപത്തിനെതിരെ കുട്ടികള്‍ പ്ലെകാര്ഡുകള് സ്ഥാപിച്ചു. അധ്യാപകരായ കെ. സോജാ, കെ ധന്യ, ദേവിക എന്നിവര്‍ പരിപാടിക്ക്നേതൃത്വംനല്‍കി.
പരിസ്ഥിതി മലനീകരണത്തിനെതിരെ സ്വാമി രാംദാസ് സ്മാരക സരസ്വതി വിദ്യാലയത്തിലെ കുട്ടികള്‍
