കാഞ്ഞങ്ങാട് : നാഷണല്‍ ആയുഷ് മിഷന്‍ കാസര്‍കോട് സ്‌പോട്‌സ് ആയുര്‍വേദ പ്രൊജക്ടിന്റെ ഒരു സബ് സെന്റര്‍ നെഹ്‌റു കോളേജില്‍ തുറന്നു.നെഹ്‌റു കോളേജ് പ്രിന്‍സിപ്പാള്‍ ഡോ. ഒ.ഷൈനി ഉദ്ഘാടനം നിര്‍വഹിച്ചു. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ഡിസി ദീപ്തി
അദ്ധ്യക്ഷത വഹിച്ചു. കോളേജ് സ്‌പോട്‌സ് വിദ്യാര്‍ത്ഥികള്‍ക്ക് സേവനം നല്‍കുക എന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്ന ഈ യൂണിറ്റ് മറ്റു കുട്ടികള്‍ക്കും ഇതിന്റെ സേവനം ഉപയോഗപ്പെടുത്താം. കോളേജ് സൂപ്രണ്ട് ബാലഗോപലന്‍, മെഡിക്കല്‍ ഓഫീസര്‍ ഡോ.കെ യു ആര്യ, ടീച്ചര്‍ മരായ ഡോ.ഉദയ, ഡോ. രേഖ, ഡോ.ലൗലി എബ്രഹാം, സുമലത, സദ്മ, തെറാപ്പിസ്റ്റ് അരുണ്‍ ലാല്‍ എന്നിവര്‍ സംസാരിച്ചു.നെഹ്‌റു കോളേജില്‍ ചാര്‍ജുള്ള ഡോ.പി.എം. ജ്യോതി രാഗ സ്വാഗതവും കായികവകുപ്പ് മേധാവി എം കെ സുധീഷ് നന്ദിയും പറഞ്ഞു.
സ്‌പോട്‌സ് ആയുര്‍വേദ പ്രൊജക്ടിന്റെ സബ് സെന്റര്‍ നെഹ്‌റു കോളേജില്‍ തുറന്നു; കോളേജ് പ്രിന്‍സിപ്പാള്‍ ഡോ. ഒ.ഷൈനി ഉദ്ഘാടനം നിര്‍വഹിച്ചു
