ബസ്സ്റ്റാന്‍ഡ് അടച്ചിട്ടത് ജനദ്രോഹം; യുഡിഎഫ് നഗരസഭാ ഓഫീസ് മാര്‍ച്ച് നടത്തി

കാഞ്ഞങ്ങാട് : യാത്രക്കാരെയും പൊതുജനങ്ങളെയും ദുരിതത്തിലാക്കി നഗരസഭാ ബസ്സ്റ്റാന്‍ ഡ് അടച്ചിട്ട നഗരസഭാ നടപടിയില്‍ പ്രതിഷേധിച്ച് യുഡിഎഫ് മുനിസിപ്പല്‍ കമ്മിറ്റി മാര്‍ച്ച് നടത്തി. മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് കല്ലട്ര മാഹിന്‍ ഹാജി ഉദ്ഘാടനം ചെയ്തു. നഗരസഭാ ഭരണം ശാപമായി മാറിയതായി മാഹിന്‍ഹാജി ആരോപിച്ചു. അറ്റകുറ്റപ്പണിക്ക് വേണ്ടിയാണെന്നു പറഞ്ഞ് രണ്ട് മാസ ത്തിലധികമായി ബസ്സ്റ്റാന്‍ഡ് അടച്ചിട്ടതോടെ യാത്രക്കാര്‍ നടുറോഡില്‍ നിന്ന് ബസ് കയറേണ്ട അവസ്ഥയാണെന്ന് സമരക്കാര്‍ കുറ്റപ്പെടുത്തി. അലാമിപ്പള്ളി സ്റ്റാന്‍ഡ് പ്രവര്‍ത്തനക്ഷ മമാക്കാനും നഗരസഭയ്ക്ക് സാധിച്ചില്ലെന്നും അവര്‍ ആരോപിച്ചു. യുഡിഫ് മുനിസിപ്പല്‍ ചെയര്‍മാന്‍ എം.പി. ജാഫര്‍ അധ്യക്ഷനായി. കെ.പി.ബാലകൃഷ്ണന്‍, പി.വി. സുരേഷ്, വി. കമ്മാരന്‍, കെ. മുഹമ്മദ് കുഞ്ഞി, വി. ഗോപി, ബഷീര്‍ വെള്ളിക്കോത്ത്, കെ.കെ. ബദറുദീന്‍, ബഷീര്‍ ആറങ്ങാടി, സി. ശ്യാമള, ടി.വി. ഉമേശന്‍, ഷിബിന്‍ ഉപ്പിലിക്കൈ എന്നിവര്‍സംസാരിച്ചു.

error: Content is protected !!