കാഞ്ഞങ്ങാട് :കാസര്‍കോട് ജില്ലയില്‍ നിന്നും ഒരേസമയം മൂന്നുപേര്‍ക്ക് എസ് പിയായി സ്ഥാനക്കയറ്റം. കാസര്‍കോട് അഡീഷണല്‍ പോലീസ് മേധാ വിയായ പി. ബാ ലകൃഷ്ണന്‍ നായ രെയും കണ്ണൂര്‍ അഡീഷണല്‍ പോലീസ് മേ ധാവികളായ കെ.വി. വേണുഗോപാലിനെ യും എം.പി. വിനോദിനെയും ക്രൈംബ്രാഞ്ച് എസ്പിമാരായി നിയമിച്ചു. വേണുഗോപാലിനെ കോഴിക്കോട്-വയനാട് ജില്ലകള്‍ ഉള്‍പ്പെടുന്ന ക്രൈംബ്രാഞ്ച് യൂ ണിറ്റിന്റെ മേധാവിയായും ബാല കൃഷ്ണന്‍ നായരെ കണ്ണൂര്‍-കാസര്‍കോട് ജില്ലാ ക്രൈംബ്രാഞ്ച് യൂണിറ്റിന്റെ മേധാവിയായും വി നോദിനെ കണ്ണൂര്‍-കാസര്‍കോട് ജില്ലാ ക്രൈംബ്രാഞ്ച് സാമ്പത്തിക കുറ്റാന്വേഷണവിഭാഗം മേധാവിയുമായാണ് നിയമിച്ചത്.
മൂന്നുപേരും കാസര്‍കോട് ജി ല്ലക്കാരാണ്. ബാലകൃഷ്ണന്‍ നായര്‍ പാലക്കുന്ന് സ്വദേശിയും വേ ണുഗോപാല്‍ ചിമേനി സ്വദേശിയും വിനോദ് ബളാല്‍ സ്വദേശി യുമാണ്. മൂന്ന് പേരും കണ്ണൂര്‍, കാസര്‍കോട്, കോഴിക്കോട് ജില്ലകളിലായി നിരവധി സ്റ്റേഷനുകളില്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്. കേസുകളില്‍ മികവാര്‍ന്ന പ്രകടനം കാഴ്ചവച്ച പോലീസുദ്യോ ഗസ്ഥരാണ് മൂവരും. പ്രമാദമായ പല കേസുകളും അന്വേഷണം നടത്തി മികവ് തെളിയിച്ച ഇവര്‍ക്ക് സര്‍ക്കാരില്‍ നിന്നും നിരവധി അംഗീകാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. ഒരേസമയം ഒരേ ജില്ലക്കാര്‍ മൂന്നുപേര്‍ എസ്പിമാരാകുന്നത്ഇതാദ്യം.
