അമ്പലത്തറ : എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്കും ഭിന്നശേഷി കുഞ്ഞുങ്ങള്‍ക്കും വേണ്ടി അമ്പലത്തറയില്‍ പ്രവര്‍ത്തിച്ചുവരുന്ന സ്‌നേഹവീട് ഉദാത്തമായ സേവനമാണ് നടത്തുന്നതെന്ന് പെട്രോളിയം പ്ലാനിംഗ് ആന്റ്അനാലിസിസ് സെല്‍ ഡയരക്ടര്‍ ജനറല്‍ പി.മനോജ് . സ്‌നേഹവീടിനുവേണ്ടി നിര്‍മ്മിക്കുന്ന മൂന്നാമത്തെ കെട്ടിടത്തിന്റെ ശിലാസ്ഥാപനം നടത്തിക്കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്‌നേഹവീട് മാനവികതയുടെ അടയാളമാണെന്ന് മുഖ്യ പ്രഭാഷണം നടത്തിക്കൊണ്ട് ഇന്ത്യന്‍ അസോസിയേഷന്‍ ഷാര്‍ജയുടെ പ്രസിഡന്റ് നിസാര്‍ തളങ്കര പറഞ്ഞു. പുല്ലൂര്‍ പെരിയ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സി കെ അരവിന്ദാക്ഷന്‍, കോടോം – ബേളൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി ശ്രീജ, ഡോ: അംബികാ സുതന്‍ മാങ്ങാട് , ഖലീജ് നാരായണന്‍ നായര്‍, പഞ്ചായത്ത് മെമ്പര്‍മാരായ സി .കെ .സബിത , എ .വി കുഞ്ഞമ്പു , കൂടാതെ ബാലകൃഷ്ണന്‍ തച്ചങ്ങാട് ,വേണു പാലക്കല്‍, ജയചന്ദ്രന്‍ വയലാംകുഴി, നാസര്‍ കുനിയില്‍ ഇ. അശോകന്‍, കുമാരന്‍ മാണിമൂല, റാംജി, പി. ഷീജ, നസീര്‍ കുനിയില്‍, രാജന്‍ കരിവെള്ളൂര്‍, സുരേന്ദ്രന്‍ കൂക്കാനം, സുരേന്ദ്രന്‍ മിങ്ങോത്ത്, സുലേഖമാഹിന്‍ , രാമചന്ദ്രന്‍ പുഞ്ചാവി , ഐശ്വര്യ കുമാരന്‍ , പി .പത്മാവതി, അഡ്വ : കെ. പീതാംബരന്‍, രതീഷ് അമ്പലത്തറ എന്നിവര്‍ സംസാരിച്ചു. അമ്പലത്തറ കുഞ്ഞികൃഷ്ണന്‍ സ്വാഗതവും മുനീസ അമ്പലത്തറ നന്ദിയും പറഞ്ഞു.
