കാഞ്ഞങ്ങാട്:കാഞ്ഞങ്ങാട് നഗരസഭാ ഡേ -എന്‍ യു എല്‍ എം – അമര്‍ത്- പദ്ധതിയുടെ ഭാഗമായി നടപ്പിലാക്കുന്ന ഹരിത നഗരം (വുമണ്‍ ഫോര്‍ ട്രീ )പദ്ധതി വഴി വൃക്ഷ തൈകള്‍ നടുന്ന പരിപാടിയുടെ ഉത്ഘാടനം പരിസ്ഥിതി ദിനത്തില്‍ നടന്നു. മേളം കോട്ട് പാതയോരത്ത് നഗരസഭാ ചെയര്‍പേഴ്‌സണ്‍ കെ. വി സുജാത ഉദ്ഘാടനം ചെയ്തു.ക്ലീന്‍ സിറ്റി മാനേജര്‍ ഷൈന്‍ പി ജോസ് അധ്യക്ഷത വഹിച്ചു. കെ മനോഹരന്‍, പി രാകേഷ് , എന്‍ യു എല്‍ എം സിറ്റി മിഷന്‍ മാനേജര്‍ ബിനീഷ് ജോയ് , കെ രുഗ്മിണി ഇ ടി ,ശ്രീവിദ്യ ,കുടുംബശ്രീ അയല്‍ക്കൂട്ട അംഗങ്ങള്‍ പങ്കെടുത്തു . പദ്ദതിയുടെ ഭാഗമായി 175 വൃക്ഷ തൈകള്‍ നഗരസഭയുടെ വിവിധ ഭാഗങ്ങളില്‍ നടുകയും കുടുംബശ്രീ അയല്‍ക്കൂട്ട അംഗങ്ങള്‍ പരിപാലിക്കുകയും ചെയ്ത് പരിസ്ഥിതി നഗരമാക്കുക എന്നതാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്
