പൊള്ളക്കടയില്‍ മുട്ടില്‍ ഭാസ്‌കരന്‍ ബലിദാന ദിനവും അനുസ്മരണ യോഗവും സംഘടിപ്പിച്ചു; ബിജെപി ജില്ലാ പ്രസിഡന്റ് എം.എല്‍ അശ്വിനിഉദ്ഘാടനം ചെയ്തു

പുല്ലൂർ : സ്വർഗ്ഗീയ മുട്ടിൽ ഭാസ്കരൻ്റെ 28-ാം ബലിദാന ദിനത്തിൽ ബിജെ പി 173 -ാം നമ്പർ ബൂത്ത് കമ്മിറ്റി പൊള്ളക്കടയിൽ അനുസ്മരണ യോഗം സംഘടിപ്പിച്ചു.ബിജെപി ജില്ലാ പ്രസിഡന്റ് എം.എൽ അശ്വിനി ഉദ്ഘാടനം ചെയ്തു. മുൻ ജില്ലാ ജനറൽ സെക്രട്ടറി എ. വേലായുധൻ അനുസ്‌മരണ പ്രഭാഷണം നടത്തി. ബൂത്ത് പ്രസിഡൻ്റ് എ.വി. രാജേഷ് അധ്യക്ഷനായി. എൻ.എച്ച് 66 വികസനത്തിൻ്റെ ഭാഗമായി പൊള്ളക്കടയിൽ അടിപ്പാത നിർമ്മിക്കുന്നതിന് വേണ്ടി പ്രവർത്തിച്ച ബിജെപി മുൻ ജില്ലാ-മണ്ഡലം ഭാരവാഹികളെ അനുമോദിച്ചു. മുൻ ജില്ലാ പ്രസിഡൻ്റ് രവിശ തന്ത്രി കുണ്ടാർ,ജില്ലാ ജനറൽ സെക്രട്ടറി പി ആർ സുനിൽ, മുൻ ജില്ലാ ജനറൽ സെക്രട്ടറി വിജയകുമാറൈ, ഉദുമ മണ്ഡലം പ്രസിഡൻ്റ് മുരളിധരൻ പെരിയ, 10-ാം വാർഡ് മെമ്പർ ഷീബ, മണ്ഡലം വൈസ് പ്രസിഡൻ്റ് ടി വി സുരേഷ്, ബൂത്ത് സെക്രട്ടറി ഷിബു എന്നിവർ സംസാരിച്ചു.മുൻ മണ്ഡലം ജനറൽ സെക്രട്ടറി പി.രതീഷ് പൊള്ളക്കട സ്വാഗതവും ബൂത്ത് സെകട്ടറി പി വിഷ്ണു നന്ദിയും പറഞ്ഞു.

error: Content is protected !!