കാഞ്ഞങ്ങാട്: കാസര്‍കോട് ജില്ലയിലെ 18 ആശാവര്‍ക്കര്‍മാര്‍ക്ക് ഓണറേറിയം നല്‍കാത്തതില്‍ പ്രതിഷേധിച്ച് കേരള പ്രദേശ് ആശ വര്‍ക്കേഴ്സ് കോണ്‍ഗ്രസ്സ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കാഞ്ഞങ്ങാട് എന്‍ എച്ച് എം ഓഫീസിലേക്ക് പ്രതിഷേധ മാര്‍ച്ചും ധര്‍ണ്ണയും നടത്തി. ഐഎന്‍ടിയുസി ജില്ലാ പ്രസിഡണ്ട് പി.ജി. ദേവ് ഉദ്ഘാടനം ചെയ്തു. ആശാവര്‍ക്കേഴ്സ് ജില്ലാ പ്രസിഡണ്ട് പി. സിന്ധു അജാനൂര്‍ അധ്യക്ഷത വഹിച്ചു. ഡി.സി.സി ജനറല്‍ സെക്രട്ടറി പി. വി. സുരേഷ് മുഖ്യ പ്രഭാഷണം നടത്തി. ആശാവര്‍ക്കേഴ്സ് സംസ്ഥാന വൈസ് പ്രസിഡന്റ് സി.രേഖ ആമുഖ പ്രസംഗം നടത്തി. കെ. പി. ബാലകൃഷ്ണന്, കെ. എം.ശ്രീധരന്, പി.വി. ബാലകൃഷ്ണന് എം. കുഞ്ഞി കൃഷ്ണന്, സിന്ധു വലിയപറമ്പ്, വി. ഗോപാലന്, വിമല കുഞ്ഞികൃഷ്ണന് എന്നിവര്‍ സംസാരിച്ചു. പ്രസന്നകുമാരി സ്വാഗതവും സുശീല കാഞ്ഞങ്ങാട് നന്ദിയും പറഞ്ഞു.ധര്‍ണ്ണാ സമരത്തിന് ശേഷം നിവേദനം നല്കി ‘ ഡി.സി സി.ജനറല്‍ സെക്രട്ടറി പി.വി.സുരേഷ്, ഐ.എന്‍.ടി.യു.സി. ജില്ലാ ജനറല്‍ സെക്രട്ടറി കെ. എം. ശ്രീധരന്, മണ്ഡലം പ്രസിഡന്റ് കെ.പി. ബാലകൃഷ്ണന്,ആശാവര്‍ക്കേഴ്സ് യൂനിയന്‍ നേതാക്കളായ കെ.വി. സിന്ധു, സി.രേഖ , കെ. സിന്ധു എം. കുഞ്ഞികൃഷ്ണന് എന്നിവര്‍ എന്‍ എച്ച് എം. സെക്രട്ടറിയുമായി നടത്തിയ ചര്‍ച്ചയില്‍ ഓണറേറിയം കുടിശ്ശികയുടെ പകുതി തുക ഇന്ന് തന്നെ അയക്കാന്‍ തീരുമാനമായതായി നേതാക്കള്‍അറിയിച്ചു.
കേരള പ്രദേശ് ആശ വര്‍ക്കേഴ്സ് കോണ്‍ഗ്രസ് കാസര്‍കോട് ജില്ലാ കമ്മിറ്റി കാഞ്ഞങ്ങാട് എന്‍.എച്ച്.എം ഓഫീസിലേക്ക് പ്രതിഷേധ മാര്‍ച്ചും ധര്‍ണ്ണയും നടത്തി; ഐഎന്‍ടിയുസി ജില്ലാ പ്രസിഡണ്ട് പി.ജി. ദേവ് ഉദ്ഘാടനം ചെയ്തു.
