നീലേശ്വരം : ടൗണ്‍ ലയണ്‍സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ നീലേശ്വരം രാജാസ് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ ഷുഗര്‍ ബോര്‍ഡ് സ്ഥാപിച്ചു. വാര്‍ഡ് കൗണ്‍സിലര്‍ പി വത്സല ഉദ്ഘാടനം നിര്‍വഹിച്ചു. ക്ലബ്ബ് പ്രസിഡന്റ് പി വി കുമാരന്‍ അധ്യക്ഷനായി. എം ജെ എഫ് ഡിസ്ട്രിക്ട് ക്യാബിനറ്റ് അഡൈ്വസര്‍
വി.കുഞ്ഞിക്കണ്ണന്‍ മുഖ്യപ്രഭാഷകനായി. പിടിഎ പ്രസിഡന്റ് വിനോദ് കുമാര്‍ അരമന , രമേശന്‍ നായര്‍, വി ഇ അനുരാധ , ഗോവിന്ദന്‍ കീലത്ത്, കെ പി രവീന്ദ്രന്‍, പി ചന്ദ്രന്‍, പി വി സത്യന്‍ എന്നിവര്‍ സംസാരിച്ചു. സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ പി.വിജീഷ് സ്വാഗതവും ക്ലബ്ബ് സെക്രട്ടറി ബാബു കരിങ്ങാട്ട് നന്ദിയുംപറഞ്ഞു.
