വിരമിച്ച ചുമട്ടുതൊഴിലാളി ഉദയകുമാര്‍ കാഞ്ഞങ്ങാടിന് ആദരവ് നല്‍കി; ഹനുമാന്‍ ജിംനേഷ്യം, കാഞ്ഞങ്ങാട് കലാകായിക സാംസ്‌കാരിക സമിതി പ്രവര്‍ത്തകരും ചേര്‍ന്നാണ് ആദരവ് ഒരുക്കിയത്

കാഞ്ഞങ്ങാട് : ദീര്‍ഘകാലത്തെ സേവനത്തിനുശേഷം ചുമട്ടുതൊഴിലാളിയായി വിരമിച്ച ഉദയകുമാര്‍ കാഞ്ഞങ്ങാടിനെ ഹനുമാന്‍ ജിംനേഷ്യം, കാഞ്ഞങ്ങാട് കലാകായിക സാംസ്‌കാരിക സമിതി പ്രവര്‍ത്തകരും ചേര്‍ന്ന് ആദരവ് നല്‍കി.കാഞ്ഞങ്ങാട് ജെ സി ഐ ഹാളില്‍ നടന്ന ചടങ്ങില്‍
നാരായണന്‍ അധ്യക്ഷനായി. ബാബു കുന്നത്ത് സ്വാഗതം പറഞ്ഞു. കലാസമിതി പ്രസിഡന്റ് ചന്ദ്രന്‍ പെറ്റ്‌സ് ഉദയകുമാറിനെ പരിചയപ്പെടുത്തി സംസാരിച്ചു.ജഗദീഷ്, സതീശന്‍, രമേശന്‍, രാജു കുന്നത്ത്,രാജന്‍ നെല്ലിക്കാട്ട്, രാജേഷ് തുടങ്ങിയവര്‍ സംസാരിച്ചു. ഉദയകുമാര്‍ നന്ദി പറഞ്ഞു.

error: Content is protected !!