ദിനേശ് ബീഡി കിഴക്കുംകര മേഖലാ സംഗമവും പിരിയുന്നവര്‍ക്ക് യാത്രയയപ്പും നല്‍കി

കാഞ്ഞങ്ങാട്:തൊഴിലാളികളില്‍ നിന്നും ഒരു രൂപ സംഭരിച്ച് ആരംഭിച്ച്ബീഡി വ്യവസായത്തോടൊപ്പം മാറിവരുന്ന സാഹചര്യത്തില്‍ തൊഴിലാളികളെ സംരക്ഷിക്കുന്നതിന് വൈവിധ്യവല്‍ക്കരണത്തിലൂടെ നിരവധി ഉല്‍പ്പന്നങ്ങള്‍ വിപണിയില്‍ എത്തിച്ച് സാമൂഹിക മേഖലയില്‍ കൃത്യമായി ഇടപെടല്‍ നടത്തുന്ന കേരള ദിനേശ് ബീഡിടെ കോട്ടച്ചേരി സഹകരണ സംഘത്തിന്റെ കീഴിലുള്ള കിഴക്കുംകര മേഖല തൊഴില്‍ കേന്ദ്രത്തിലെ തൊഴിലാളികളുടെയും മുന്‍കാല തൊഴിലാളികളുടെയും സംഗമവും യാത്രയയപ്പ് നടന്നു.നിലവില്‍ തൊഴില്‍ ചെയ്യുന്ന അംഗങ്ങളുടെയും മുന്‍കാലങ്ങളില്‍ തൊഴിലെടുത്ത ആളുകളുടെയും കുടുംബാംഗങ്ങളുടെ സംഗമത്തോടൊപ്പം ദീര്‍ഘകാലത്തെ സേവനത്തിന് ശേഷം വിരമിക്കുന്ന വെള്ളിക്കോത്ത് വീണച്ചേരിയിലെ എ കെ ഷീല,കിഴക്കേ വെള്ളിക്കോത്ത വി ദേവി,നോര്‍ത്ത് കോട്ടച്ചേരിയിലെ പി വി സതി എന്നിവര്‍ക്കാണ് യാത്രയയപ്പ് നല്‍കിയത്. പെന്‍ഷന്‍ പറ്റി പിരിഞ്ഞുപോകുന്ന തൊഴിലാളികളുടെ ആനുകൂല്യങ്ങള്‍ നടപ്പിലാക്കുന്ന പെന്‍ഷന്‍ പേമെന്റ ഓര്‍ഡര്‍ സംവിധാനം കാര്യക്ഷമമായി നടപ്പിലാക്കണമെന്നും,അവശത അനുഭവിക്കുന്ന തൊഴിലാളികളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് അധികാരികളുടെ ഭാഗത്തുനിന്നും ഇടപെടലുകള്‍ ഉണ്ടാകണമെന്നും സംഗമം ആവശ്യപ്പെട്ടു. കോട്ടച്ചേരി സഹകരണ സംഘം പ്രസിഡണ്ട് പി കാര്യമ്പു ഉദ്ഘാടനം ചെയ്ത് ഉപഹാരം നല്‍കി. കെ വി രമ അധ്യക്ഷത വഹിച്ചു. സംഗമം സെക്രട്ടറി വി നിഖില്‍,കെ വി രാഘവന്‍, പി പി തങ്കമണി, വി കാര്‍ത്ത്യായനി, വി സുകുമാരന്‍എന്നിവര്‍ സംസാരിച്ചു. എന്‍ വി നളിനി സ്വാഗതം പറഞ്ഞു.

error: Content is protected !!