കാഞ്ഞങ്ങാട് അഗ്‌നിരക്ഷാനിലയത്തിലെ അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസര്‍ കെ. സതീഷ് വിരമിച്ചു

കാഞ്ഞങ്ങാട് 28 വര്‍ഷത്തെ സേവനത്തിന് ശേഷം കാഞ്ഞങ്ങാട് അഗ്‌നിരക്ഷാനിലയത്തില്‍ നിന്നു അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫിസര്‍ കെ.സതീഷ് വിരമിച്ചു. മടിക്കൈ മേക്കാട്ട് സ്വദേശിയാണ്.യാത്രയയപ്പ് സമ്മേളനം കാഞ്ഞങ്ങാട് മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ കെ വി സുജാത ടീച്ചര്‍ ഉദ്ഘാടനം ചെയ്തു.കാഞ്ഞങ്ങാട് അഗ്‌നിരക്ഷാ നിലയം സ്റ്റേഷന്‍ ഓഫീസര്‍ പി വി പവിത്രന്‍ അദ്ധ്യക്ഷനായി. കണ്ണൂര്‍ ആര്‍ എഫ് ഒ പി.രഞ്ജിത്ത്, കാസര്‍കോട്
ഡി എഫ് ഒ ബി. രാജ് എന്നിവര്‍ സംസാരിച്ചു.സ്റ്റാഫ് റിക്രിയേഷന്‍ ക്ലബ്ബ് സെക്രട്ടറി കെ ടി ചന്ദ്രന്‍ സ്വാഗതവും ഗണേശന്‍ കിണറ്റിന്‍കര നന്ദിയും പറഞ്ഞു.

error: Content is protected !!