നാടിന്റെ അഭിമാനമായി മാറിയ ക്യാപ്റ്റന്‍ മുഹമ്മദ് ജസീലിനെ അനുമോദിച്ചു

കാഞ്ഞങ്ങാട്:അജാനൂര്‍ കടപ്പുറം മഹല്ല് ജമാഅത്ത് അംഗവും യുഎഇ കമ്മിറ്റി പ്രതിനിധിയുമായ കെ പി ഷൗക്കത്ത് അലിയുടെ മകനും മദ്‌റസ പൂര്‍വ വിദ്യാര്‍ഥിയുമായ ക്യാപ്റ്റന്‍ മുഹമ്മദ് ജസീലിനെ അജാനൂര്‍ കടപ്പുറം റഹ്‌മാനിയ്യ ജമാഅത്ത് കമ്മിറ്റി അനുമോദിച്ചു. 200 മണിക്കൂര്‍ വിമാനം പറത്തി പഠനം പൂര്‍ത്തിയാക്കിയ കെ.പി. മുഹമ്മദ് ജസീലിന് ജമാഅത്ത് പ്രസിഡന്റ് എ. അബ്ദുല്ല ഉപഹാരം സമര്‍പിച്ചു. ചടങ്ങില്‍ ഖത്തീബ് അഷ്‌റഫ് ദാരിമി പ്രാര്‍ത്ഥന നടത്തി.  ജമാഅത്ത് ട്രഷറര്‍ ജാഫര്‍ പാലായി വൈസ് പ്രസിഡന്റ് സിറാജ് പാലക്കി ജോയിന്റ് സെകട്ടറി ശരീഫ് ചെര്‍ക്കള
മുന്‍ പ്രസിഡന്റ് എ.ഹമീദ് ഹാജി സദര്‍ മുഅല്ലിം സഈദ് ദാരിമി, ഉസ്താദുമാരായ ശിഹാബ് ദാരിമി, സ്വാലിഹ് ദാരിമി, ജബ്ബാര്‍ ഹസനി
ഗള്‍ഫ് ഭാരവാഹികളായ കെ.പി. അബ്ദുല്‍ സമദ് , അബ്ദുല്‍ റസാഖ് ഹാജി , മജീദ് ഇട്ടമ്മല്‍ , കെ. പി. ശൗഖത്തലി , ജമാല്‍ പാലായി മറ്റു ഭാരവാഹികളും നാട്ടുകാരും സംബന്ധിച്ചു.

error: Content is protected !!