ചിറ്റാരിക്കാലില്‍ ജ്യേഷ്ഠനെ വെട്ടിക്കൊല്ലാന്‍ ശ്രമിച്ച അനുജന്‍ അറസ്റ്റില്‍

ചിറ്റാരിക്കാല്‍: മദ്യലഹരിയില്‍ ജ്യേഷ്ഠനെ വെട്ടിക്കൊല്ലാന്‍ ശ്രമിച്ച അനുജന്‍ അറസ്റ്റില്‍. കമ്പല്ലൂരിലെ ദാമോദരന്റെ മകന്‍ പ്രദീപന് (45)ആണ് വെട്ടേറ്റത്.
തലക്ക് ഗുരുതരമായി പരിക്കേറ്റ പ്രദീപനെ പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ അനുജന്‍ പ്രശാന്ത് (43)നെ
ചിറ്റാരിക്കാല്‍ ഇന്‍സ്‌പെക്ടര്‍ രഞ്ജിത്ത് രവീന്ദ്രന്‍ അറസ്റ്റ് ചെയ്തു.

ഇന്നലെ രാത്രി 9. 30 മണിയോടെ വീട്ടില്‍ വെച്ചാണ് സംഭവം. പ്രദീപിന്റെ തലയുടെ പിന്‍ഭാഗത്ത് വാക്കത്തി കൊണ്ട് പ്രശാന്ത് വെട്ടുകയായിരുന്നുയെന്ന്
മാതാവ് കെ. നാരായണി (72) ചിറ്റാരിക്കല്‍ പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. വിവരമറിഞ്ഞെത്തിയ പോലീസ് രാത്രി തന്നെ പ്രതിയെ കസ്റ്റഡിയിലെടുത്തു. നരഹത്യാ ശ്രമത്തിന് പ്രശാന്തിനെതിരെ പോലീസ് കേസെടുത്തു. മദ്യത്തിന്റെ കാര്യം പറഞ്ഞുണ്ടായ തര്‍ക്കമാണ് വെട്ടി കൊല്ലാന്‍ ശ്രമിച്ചതിന്റെ കാരണം. പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും.

error: Content is protected !!