കാഞ്ഞങ്ങാട് : കൊളവയല്‍ ആദ്ധ്യാത്മിക സമിതിയുടെ ആഭിമുഖ്യത്തില്‍ സ്വര്‍ഗീയ കൊളവയല്‍. ബി. കെ നാരായണ ഗുരുസ്വാമിയുടെ സ്മരണാര്‍തം ഏര്‍പ്പെടുത്തിയ നാലാമത് മകര ഭാരതി പുരസ്കാരം അദ്ധ്യാത്മിക- സാമൂഹ്യ സേവന -മേഖലയിലെ നിറ സാന്നിധ്യമായ മാണിക്കോത്ത് ശ്രീ അയ്യപ്പ ഭജന മന്ദിരം സ്ഥാപകനും-ഗുരുസ്വാമിയും മാണിക്കോത്ത് അരയവളപ്പ് കുഞ്ഞി കണ്ണന് ഗുരുസ്വാമിക്കു സമര്‍പ്പിച്ചു.5001രൂപയും ഭാരത് മാതാ ശില്‍പ്പവും, പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്കാരം.
രാഷ്ട്രീയ സ്വയം സേവക സംഘം പ്രാന്ത കാര്യകാരി സദസ്യന്‍ എ. സി. ഗോപിനാഥ് ഉദ്ഘാടനം ചെയ്തു. ഗുരുസ്വാമിമാരായ കൊളവയല്‍ –മൊട്ടമ്മല്‍ അയ്യപ്പ മഠത്തിലെ അശോകന് ഗുരുസ്വാമി, കാറ്റാടി -കൊളവയല്‍ അയ്യപ്പ ഭജന മന്ദിരത്തിലെ ഭാര്ഗ്ഗവന് ഗുരുസ്വാമി, അജാനൂര്‍ കടപ്പുറം ശ്രീ അയ്യപ്പ ഭജനമന്ദിരത്തിലെ അശോകന് ഗുരുസ്വാമി, ആശാ വര്‍ക്കര്‍ സാവിത്രി ശശിധരന്, വാര്‍ഡ് മെമ്പര്‍ കൂടിയായ കുഞ്ഞമിന, വിജയലക്ഷ്മി, അമ്പിളി സിസ്റ്റര്‍ എന്നിവരെയും. ആദരിച്ചു പ്ലസ്ടുപരീക്ഷയില്‍ 1200 ല്‍ 1200മാര്‍ക്ക് നേടി ജില്ലയുടെ അഭിമാനമായ ദേവിക, എസ്എസ്എല്‍സി പരീക്ഷയില്‍ ഫുള്‍ എ പ്ലസ് നേടിയ ശ്രീ നന്ദന, ഉജ്വല്‍ രമേശ് എന്നിവരെയും അനുമോദിച്ചു. അദ്ധ്യത്മിക സമിതി പ്രസിഡന്റ് ചന്ദ്രന് കൊളവയല്‍ അദ്ധ്യക്ഷനായി.
മോഹന്‍ കുമാര്‍ കൊത്തിക്കാല്‍ പുരസ്കാര ജേതാവിനെ പരിചയപ്പെടുത്തി. ശക്ഷമ ജില്ലാ വൈസ് പ്രസിഡന്റ് രഘു എ വി കുഞ്ഞിക്കണ്ണന് എന്നിവര്‍ സംസാരിച്ചു. അദ്ധ്യാത്മിക സമിതി കോ ഓര്‍ഡിനേറ്റര്‍ രാമകൃഷ്ണന് കൊത്തിക്കാല്‍ സ്വാഗതവും രവി കൊളവയല്‍ നന്ദിയും പറഞ്ഞു.
