മാവുങ്കാല്‍:നെല്ലിത്തറ സ്വാമി രാമദാസ് സ്മാരക സരസ്വതി വിദ്യാലയത്തിലെ പ്രവേശനോത്സവം നടന്നു. കാസര്‍കോട് ക്രൈംബ്രാഞ്ച് ഡി വൈ എസ് പി ടി.ഉത്തംദാസ് പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു. ആധുനിക കാലഘട്ടത്തില്‍ വിദ്യാഭ്യാസതോടപ്പം സ്വഭാവ രൂപീകരണവും വലിയ പ്രാധാന്യമര്‍ഹിക്കുന്നു എന്ന് പറഞ്ഞ അദ്ദേഹം ചെറു കഥയില്ലൂടെ കുട്ടികള്‍ക്ക് അതിന്റെ പ്രാധാന്യം വിശദീകരിച്ചു കൊടുത്തു.വിദ്യാലയ ചെയര്‍മാന്‍ കെ.ദാമോദരന്‍ ആര്‍ക്കിടെക്ട് അധ്യക്ഷനായി. വിദ്യാനിതേന്‍ ജില്ലാ സെക്രട്ടറി ജയകുമാര്‍ നെല്ലിത്തറ,മാതൃസമിതി പ്രസിഡന്റ് ഹിമാ രാജീവന്‍ എന്നിവര്‍ പങ്കെടുത്തു.സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഭവ്യനന്ദി പറഞ്ഞു.
