കാഞ്ഞങ്ങാട്: കേരള വെളുത്തേടത്ത് നായര്‍ സമാജം (കെ വി എന്‍ എസ് ) കാസര്‍കോട് ജില്ല സമ്മേളനവും കുടുംബസംഗമവും കാഞ്ഞങ്ങാട് സൗത്ത് മുത്തപ്പനാര്‍കാവ് ക്ഷേത്ര ഓഡിറ്റോറിയത്തില്‍ നടന്നു. ജില്ലാ കുടുംബ സംഗമം ശൗര്യ ചക്ര പി.വി മനേഷ് നിലവിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്തു. സ്വാഗത സംഘം ചെയര്‍മാന്‍ രാമകൃഷ്ണന്‍ നീലേശ്വരം അദ്ധ്യക്ഷനായി. സൈനിക സേവനത്തില്‍ നിന്ന് വിരമിച്ച സമുദായാഗംങ്ങളായ വി.വി .കേളു കൊടവലം, വി.രാജന്‍ കൊടവലം,മനോജ് വെള്ളിക്കോത്ത്,തമ്പാന്‍ മടിക്കൈ,മോഹനന്‍ മേലാഞ്ചേരി,സുകേഷ് നീലേശ്വരം,വി. ബാലകഷ്ണന്‍ ചെന്തളം, ബാലകൃഷ്ണന്‍ കിനാനൂര്‍,ജയേഷ് കാട്ടി പൊയില്‍,മധു വാഴുന്നോറടി,പ്രദിപ് വാഴുന്നോറടി,രാജേഷ് ബാബു നീലേശ്വരം, അനൂപ് നീലേശ്വരം എന്നിവര്‍ക്കുള്ള ആദര സമര്‍പ്പണം ശൗര്യചക്ര പി.വി മനേഷ് നിര്‍വഹിച്ചു. കെ വി എന്‍ എസ് സംസ്ഥാന കമ്മിറ്റി അംഗം ഇ.എസ് രാധാകൃഷ്ണന്‍ മുഖ്യാതിഥിയായി. യക്ഷഗാന കലാകാരന്‍ നാരായണന്‍ മടിക്കൈയെ സമ്മേളനത്തില്‍ ആദരിച്ചു.എം.പി രജേഷ്, ചന്തു കിനാനൂര്‍,വി. ദാമോദരന്‍ മരുതളം, ഓമന ചെന്തളം എന്നിവര്‍ പ്രസംഗിച്ചു. പ്രതിനിധി സമ്മേളനം സംസ്ഥാന ജനറല്‍ സെക്രട്ടറി ബി രാമചന്ദ്രന്‍ നായര്‍
ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് വി.കൃഷ്ണന്‍ മാസ്റ്റര്‍ അധ്യക്ഷനായി. ജില്ലാ സെക്രട്ടറി കെ.ബി. ശ്രീധരന്‍,ജില്ലാ ട്രഷറര്‍ വി.രാധാകൃഷണന്‍ കാനത്തൂര്‍, സംസ്ഥാന വനിതാസമാജം സെക്രട്ടറി രജിത പ്രമോദ് തുടങ്ങിയവര്‍ സംസാരിച്ചു. ചെമ്മനാട് യൂണിറ്റ് ന സ്വാഗത നൃത്തവും കൊടവലം യൂണിറ്റ് ചെണ്ടമേളവും അവതരിപ്പിച്ചു. പുതിയ ഭാരവാഹികളായി രാമകൃഷ്ണന്‍ നീലേശ്വരം (പ്രസിഡന്റ്), രാധാകൃഷ്ണന്‍ കാനത്തൂര്‍ (സെക്രട്ടറി), ശ്രീധരന്‍ ബളാല്‍ (ട്രഷറര്‍) എന്നിവരെ തിരഞ്ഞെടുത്തു.രവീന്ദ്രന്‍ അയമാട്ട് തിരഞ്ഞടുപ്പ്നിയന്ത്രിച്ചു.
