രാവണേശ്വരം ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പ്രവേശനോത്സവം വര്‍ണ്ണാഭമായി നടന്നു

രാവണേശ്വരം: ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ രാവണേശ്വരത്തിന്റെ പ്രവേശനോത്സവം വര്‍ണ്ണ വൈവിധ്യങ്ങളായ ചടങ്ങുകളോടെ നടന്നു. സ്‌കൂളിനുവേണ്ടി വാങ്ങിയ പുതിയ ബാന്‍ഡ് സെറ്റ് അജാനൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ. സബീഷ് ഉദ്ഘാടനം ചെയ്തു. സ്‌കൂള്‍ കവാടത്തില്‍ വച്ച് പുതുതായി സ്‌കൂളില്‍ ചേര്‍ന്ന കുട്ടികളെ ബാന്‍ഡ് മേളത്തിന്റെ അകമ്പടിയോടെ വരവേറ്റു. തുടര്‍ന്ന് നടന്ന പ്രവേശനോത്സവം വാര്‍ഡ് മെമ്പര്‍ പി. മിനി ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് പി. രാധാകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ മുഖ്യാതിഥിയായി പങ്കെടുത്ത പ്രശസ്ത നാടന്‍ പാട്ട് കലാകാരനും സിനിമ പിന്നണി ഗായകനുമായ രവി വാണിയംപാറയുടെ കഥ പറച്ചിലും നാടന്‍ പാട്ടുകളും കുട്ടികള്‍ക്ക് ഏറെ സന്തോഷവും ഉണര്‍വും നല്‍കി. കരുണാകരന്‍ കുന്നത്ത്, എ.വി. പവിത്രന്‍,ധന്യ അരവിന്ദ്, പ്രിയ ടീച്ചര്‍, ആശാലത ടീച്ചര്‍, പി. വി. ജനാദരന്‍ മാസ്റ്റര്‍ എന്നിവര്‍ സംസാരിച്ചു സ്‌കൂള്‍ ഹെഡ്മിസ്ട്രസ് പി. ബിന്ദു സ്വാഗതവും പ്രേമ ടീച്ചര്‍ നന്ദിയുംപറഞ്ഞു.

error: Content is protected !!