കരിന്തളം: യുവാവ് അടുക്കളയില്‍ തൂങ്ങിമരിച്ച നിലയില്‍. പെരിയങ്ങാനം കുറിഞ്ചേരിയിലെ മാലിയേക്കല്‍ മത്തായി – മേരി ദമ്പതികളുടെ ഏകമകന് ജോസഫാണ്് (31) മരിച്ചത്. ഇന്ന്് രാവിലെ 5.15 മണിയോടെയാണ് അടുക്കള ഭാഗത്തെ കഴുക്കോലില്‍ തൂങ്ങി മരിച്ചതായി കണ്ടത്. ഈ സമയം വീട്ടില്‍ പിതാവ് മാത്രമേ ഉണ്ടായിരുന്നുള്ളൂ. എറണാകുളത്ത് ജോലി ചെയ്തിരുന്ന ജോസഫ് ആറ് മാസം മുന്‍പാണ് നാട്ടില്‍ തിരിച്ചെത്തിയത്. ഏറെ നാള് വെള്ളരിക്കുണ്ടിലെ പലചരക്ക് കടയില്‍ ജോലി ചെയ്തിരുന്നു. നീലേശ്വരം പോലീസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ഇന്ന് വൈകിട്ട് നാലിന് വെള്ളരിക്കുണ്ട് ക്രിസ്തുരാജാ ചാര്‍ച്ച് സെമിത്തേരി സംസ്കരിക്കും.
