റോട്ടറി സ്‌പെഷ്യല്‍ സ്‌കൂളില്‍ പെയ്ഡ് മെമ്പര്‍ഷിപ്പ് വിതരണം ചെയ്തു

കാഞ്ഞങ്ങാട്: ബൗദ്ധിക വെല്ലുവിളികള്‍ നേരിടുന്ന കുട്ടികളുടെ രക്ഷിതാക്കള്‍ക്കുള്ള സംസ്ഥാനതല കൂട്ടായിമയായ പെയ്ഡിന്റെ പുതിയ അധ്യായന വര്‍ഷത്തെ മെമ്പര്‍ഷിപ്പ് വിതരണം റോട്ടറി സ്‌പെഷ്യല്‍ സ്‌കൂളില്‍ ആരംഭിച്ചു. പ്രവേശനോത്സവത്തോട് അനുബന്ധിച്ചു റോട്ടറി സ്‌പെഷ്യല്‍ സ്‌കൂളില്‍ നടന്ന ചടങ്ങില്‍, റോട്ടറി സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ ബീന സുകു പെയ്ഡ് ജില്ലാ പ്രസിഡന്റ് ടി. മുഹമ്മദ് അസ്ലാമില്‍ നിന്നും മെമ്പര്‍ഷിപ്പ് പുസ്തകം ഏറ്റുവാങ്ങി. നൂറ്റമ്പതോളം അംഗങ്ങളാണ് റോട്ടറി സ്‌പെഷ്യല്‍ സ്‌കൂളില്‍ പെയ്ഡിന് ഉള്ളത്. സ്‌കൂള്‍ ഡെപ്യൂട്ടി ഡയറക്ടര്‍, എന്‍.സുരേഷ്, പി.ടി.എ പ്രസിഡന്റ് സുബൈര്‍ നീലേശ്വരം എന്നിവരും, സ്‌കൂള്‍ മാനേജിങ് കമ്മിറ്റി അംഗങ്ങളും, അധ്യാപകരും കുട്ടികളും രക്ഷിതാക്കളും സ്‌കൂള്‍ ജീവനക്കാരും സംബന്ധിച്ചു. പടം- പുതിയ അധ്യയന വര്‍ഷത്തിലെ പെയ്ഡ് മെമ്പര്‍ഷിപ്പ് വിതരണം, പെയ്ഡ് ജില്ലാ പ്രസിഡന്റ് ടി. മുഹമ്മദ് അസ്ലം റോട്ടറി സ്‌പെഷ്യല്‍ സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ ബീന സുകുവിന് മെമ്പര്‍ഷിപ്പ് പുസ്തകം കൈമാറിനിര്‍വഹിക്കുന്നു.

error: Content is protected !!