കാഞ്ഞങ്ങാട്:നഗരസഭാതല പ്രവേശനോത്സവം മേലാംകോട് എസി കണ്ണന് നായര്‍ സ്മാരക ഗവണ്മെന്റ് യുപി സ്കൂളില്‍ നടന്നു.പ്രൈമറിയില്‍ 33ഒന്നാം ക്ലാസില്‍ 32അഞ്ചാം ക്ലാസില്‍ 37എന്നിങ്ങനെയായി 110കുട്ടികള്‍ പുതുതായി സ്കൂളില്‍ പ്രവേശനം നേടി.പ്രവേശനോത്സവം റാലി,നൃത്തശില്പം എന്നിവ നടന്നു. നഗരസഭാ ചെയര്‍പേഴ്സണ്‍ കെ വി സുജാത ഉദ്ഘാടനം ചെയ്തു,വൈസ് ചെയര്മാന് ബില്‍ ടെക് അബ്ദുള്ള അധ്യക്ഷത വഹിച്ചു.സ്കൂള്‍ വികസന സമിതി ചെയര്മാന് അഡ്വ: പിഅപ്പുക്കുട്ടന്,മുന്‍ ഹെഡ്മാസ്റ്റര് എം കുഞ്ഞമ്പു പൊതുവാള് എന്നിവര്‍ പഠനോപകരണ വിതരണം നടത്തി.ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ കെ വി സരസ്വതി, കൗണ്‍സിലര്‍ ടി വി സുജിത്ത് കുമാര്‍,പിടിഎ പ്രസിഡന്റ് അഡ്വ.പി വിനോദ് കുമാര്‍,മദര്‍ പിടിഎ പ്രസിഡന്റ് സി മഞ്ജു,എസ് എം സി ചെയര്മാന് ബാബു മണലില്‍,പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടന പ്രസിഡന്റ് കെ പ്രസേനന്പാര്ക്കോ ക്ലബ് ഭാരവാഹി എന്‍ ഗംഗാധരന്,അരയാല്‍ ബ്രദേഴ്സ് ക്ലബ്ബ് അംഗം കെ വി പ്രഭാകരന്,നെല്ലിക്കാട്ട് റെഡ് സ്റ്റാര്‍ ക്ലബ് ലൈബ്രറി പ്രസിഡന്റ് എം മുരളീധരന്‍എന്നിവര്‍ സംസാരിച്ചു.സ്കൂള്‍ ഹെഡ്മാസ്റ്റര് രജേഷ് കൊയിലേരിയന്‍ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി പി ശ്രീകല നന്ദിയും പറഞ്ഞു.
അതിയാമ്പൂര്പാര്ക്കോ ക്ലബ്ബ് പുതുതായി എത്തിയ കുട്ടികള്‍ക്ക് കുടയും മേലാങ്കോട് അരയാല്‍ ബ്രദേഴ്സ് ക്ലബ്ബ് സ്ലേറ്റ്,നെല്ലിക്കാട്ട്റെഡ് സ്റ്റാര്‍ ക്ലബ്ബ് പായസം,മുന്‍ അധ്യാപകന് പി കണ്ണന് നാരങ്ങ മിഠായിഎന്നിവനല്കി.
