കാഞ്ഞങ്ങാട് :പ്രൊഫസര്‍ പി രഘുനാഥിനെ കേരള സേറ്ററ്റ് സ്പോര്‍ട്സ് കൗണ്‍സില്‍ അംഗമായി വീണ്ടും തിരഞ്ഞടുത്തു. തൃശൂരില്‍ ചേര്‍ന്ന കേരള ബാസ്കറ്റ്ബോള്‍ അസോസിയേഷന് ഇലക്ഷന് ജനറല്‍ ബോഡി യോഗമാണ് പുതിയ ഭാരവാഹികളെ തിരഞ്ഞടുത്തത്. ബാസ്കറ്റ്ബോള്‍ ഫെഡറേഷന് ഓഫ് ഇന്ത്യയുടെ നിരീക്ഷകനായി ടി. ചെങ്കല്രായ നായിഡു (തെലങ്കാന), കേരള സ്പോര്‍ട്സ് കൗണ്‍സില്‍ നിരീക്ഷകനായി കെ.ആര് സാംബശിവന് , കേരള ഒളിമ്പിക്ക് അസോസിയേഷന് നിരീക്ഷനായി ഡോ. സ്റ്റാലിന് രാഫേല്‍ എന്നിവരും തെരഞ്ഞടുപ്പ് യോഗത്തില്‍ സംബന്ധിച്ചു. 2025 -2029 വര്‍ഷത്തേക്കാണ് പുതിയ കമ്മറ്റിയുടെ കാലാവധി. ഭാരവാഹികള്‍ പ്രസിഡന്റ് : ജേക്കബ് ജോസഫ് (ആലപ്പുഴ), സെക്രട്ടറി : പി.സി. ആന്റണി (തൃശൂര്‍), ട്രഷറര്‍ : ഷാജു. ഡി ( കൊല്ലം). രാജപുരം സെന്റ് പയസ് ടെന്റത് കോളേജ് കായിക വിഭാഗം മേധാവിയാണ് പി.രഘുനാഥ്. കണ്ണൂര്‍ സര്‍വകലാശാല അക്കാദമിക കൗണ്‍സില്‍, ബോര്‍ഡ് ഓഫ് സ്റ്റഡീസ് അംഗമായിയും പ്രവര്‍ത്തിക്കുന്നു.
