കരിന്തളം: 35 വര്‍ഷത്തെ സേവനത്തിനു ശേഷം കുമ്പളപ്പള്ളി എസ് കെ ജി എം എ യു പി സ്കൂളില്‍ നിന്നും വിരമിക്കുന്ന സ്കൂള്‍ പ്രധാന അധ്യാപകന് കെ ജോളി ജോര്‍ജ്ജിന് സ്ക്കൂള് പിടിഎ ,എം പി ടി എ ,മാനേജര്‍,സ്റ്റാഫ് എന്നിവര്‍ ചേര്‍ന്ന് ഹൃദ്യമായ യാത്രയയപ്പ് നല്കി.പിടിഎ-എം പി ടി എ ,മാനേജര്‍ ,സ്റ്റാഫ് എന്നിവരുടെ ഉപഹാരം ജോളിമാസ്റ്റര്ക്ക് നല്കി. പിടിഎ അംഗവും വിമുക്തഭടനുമായ ബിജു എ വി കൂടോല് പൊന്നാടയണിയിച്ചു. പിടിഎ പ്രസിഡണ്ട് ടി സിദ്ദിഖ് അധ്യക്ഷത വഹിച്ചു.സ്കൂള്‍ മാനേജര്‍ കെ വിശ്വനാഥന് ,എം പി ടി എ പ്രസിഡണ്ട് സിന്ധു വിജയകുമാര്‍,പി ടി.എ വൈസ് പ്രസിഡണ്ട് വാസു കരിന്തളം,ഹെഡ്മാസ്റ്റര് ഇന്‍ ചാര്‍ജ് കെ പി ബൈജു,ബൈജു കൂലോത്ത്,ലോഹിതദാക്ഷന്‍,കെ പ്രശാന്ത്,സുരേഷ് വരയില്‍ എന്നിവര്‍ സംസാരിച്ചു സീനിയര്‍ അസിസ്റ്റന്റ് ഇന്ദുലേഖ പി വി സ്വാഗതവും സ്റ്റാഫ് സെക്രട്ടറി കെ ബിനു നന്ദിയും പറഞ്ഞു.
