ജനയുഗം കല സാംസ്‌ക്കാരിക സമിതി കാട്ടിപ്പൊയില്‍ നിര്‍മിക്കുന്ന ഓണ്‍ലൈന്‍ ഫിലിം ഭൂത വലയത്തിന്റെ ചിത്രീകരണം ആരംഭിച്ചു

ബിരിക്കുളം : ജനയുഗം കല സാംസ്‌ക്കാരിക സമിതി കാട്ടിപ്പൊയില്‍ നിര്‍മിക്കുന്ന ഓണ്‍ലൈന്‍ ഫിലിം ഭൂത വലയത്തിന്റെ ചിത്രീകരണം മടിക്കൈ, എരിക്കുളം, കാളിയാനം, കാട്ടിപ്പൊയില്‍ തുടങ്ങിയ പ്രദേശങ്ങളിലായി ചിത്രീകരണമാരംഭിച്ചു. സതീശന്‍ കാളിയാനം കഥ, തിരക്കഥ, സംഭാഷണം, സംവിധാനം നിര്‍വ്വഹിക്കുന്ന ചിത്രത്തിന്റെ സ്വിച്ച്ഓണ്‍ കര്‍മം ജനയുഗം കല സാംസ്‌കാരിക സമിതി സെക്രട്ടറി എന്‍. പുഷ്പരാജന്‍ എരിക്കുളത്ത് വെച്ച് നിര്‍വ്വഹിച്ചു. ക്യാമറ: ലിജീഷ് ഫ്രെയിം മേക്കര്‍, മേയ്ക്കപ്പ് : ഭരതന്‍ കരപ്പാത്ത്, കോ. ഓര്‍ഡിനേറ്റര്‍ എന്‍. പുഷ്പരാജന്‍ ‘, പ്രധാന അഭിനേതാക്കള്‍ : പ്രദീപ് കുമാര്‍ കാട്ടിപ്പൊയില്‍, സജിത രാധാകൃഷ്ണന്‍ കാഞ്ഞങ്ങാട്, പുഷ്പരാജ് എരിക്കുളം, ഭരതന്‍ കരപ്പാത്ത്, നളിനി കാട്ടിപ്പൊയില്‍, നാരായണന്‍ കിളിയളം,ബിന്ദു വിജയന്‍ ഒടയംചാല്‍, രാധാകൃഷ്ണന്‍ പള്ളം, മാസ്റ്റര്‍ വിമല്‍ രാജ് പള്ളം, ബാലകൃഷ്ണന്‍ കിളിയളം. സെപ്തംബര്‍ ആദ്യവാരത്തോടെ ഓണ്‍ലൈന്‍ റിലീസ് ചെയ്യുമെന്ന് അണിയറ പ്രവര്‍ത്തകര്‍അറിയിച്ചു.

error: Content is protected !!