പെരിയ: പെരിയ ഗവ:ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ കാസര്‍കോട് ജില്ലാ പഞ്ചായത്തിന്റെ വര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മ്മിച്ച പ്രീ ഫാബ് ടോയ്‌ലറ്റ് സമുച്ചയത്തിന്റെ ഉദ്ഘാടനം നടന്നു. ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാ ഭ്യാസ സ്റ്റാന്റിംങ് കമ്മറ്റി ചെയര്‍ പെഴ്‌സണ്‍ അഡ്വ.സരിത എസ്.എന്‍ ഉദ്ഘാടനം ചെയ്തു.പിടി എ പ്രസിഡന്റ് സത്യന്‍ മഠത്തില്‍ അധ്യക്ഷത വഹിച്ചു. വാര്‍ഡ് അംഗം ടി. രാമകൃഷ്ണന്‍നായര്‍, ഹെഡ്മിസ് ട്രസ്സ് പി സുമതി, എസ് എം സി ചെയര്‍മാന്‍ സി ശശിധരന്‍, മദര്‍ പി ടി എ പ്രസിഡന്റ് അനിത എന്നിവര്‍ സംസാരിച്ചു. പ്രിന്‍സിപ്പാള്‍ ടി.വിനില്‍ കുമാര്‍ സ്വാഗതവും പി. സുകുമാരന്‍ നന്ദിയും പറഞ്ഞു.
