കരിവേടകം: എ.യു.പി സ്‌കൂള്‍ കരിവേടകത്തിന്റെ സുവര്‍ണ്ണ ജൂബിലി ആഘോഷങ്ങള്‍ക്ക് ജൂണ്‍ 2 ന് തീയതി തിരി തെളിയും.
1976-ല്‍ സ്ഥാപിതമായ സ്‌കൂളിന്റെ 50 വര്‍ഷത്തെ പ്രയാണത്തിന്റെ ഓര്‍മ്മ പുതുക്കുന്ന ഈ ആഘോഷത്തില്‍ മൂന്ന് പ്രധാനപ്പെട്ട ഉദ്ഘാടനങ്ങള്‍ ഒരുമിച്ച് നടക്കും. സുവര്‍ണ്ണ ജൂബിലി ഉദ്ഘാടനം തലശ്ശേരി അതിരൂപത വികാരി ജനറല്‍ മോണ്‍. സെബാസ്റ്റ്യന്‍ പാലാക്കുഴി നിര്‍വ്വഹിക്കും.
സുവര്‍ണ്ണ ജൂബിലി ഓഡിറ്റോറിയത്തിന്റെ ഉദ്ഘാടനം തലശ്ശേരി അതിരൂപത കോര്‍പ്പറേറ്റ് മാനേജര്‍ ഫാദര്‍ സോണി വടശ്ശേരി നിര്‍വ്വഹിക്കും.
ഓഡിറ്റോറിയം വെഞ്ചിരിപ്പ് കര്‍മ്മം ഫാ:അനീഷ് ചക്കിട്ട മുറിയില്‍ നിര്‍വ്വഹിക്കും.സെന്റ് മേരീസ് മേരിപുരം എഎല്‍പി സ്‌ക്കൂള്‍, എ.യു.പി.സ്‌ക്കൂള്‍ കരിവേടകത്തിന്റെയും തലശ്ശേരി അതിരൂപത കോര്‍പ്പറേറ്റ് തല പ്രവേശനോത്സവം സംയുക്തമായി കുറ്റിക്കോല്‍ ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷ ലിസി തോമസ് ഉദ്ഘാടനം ചെയ്യും.
