അമ്പലത്തറ :ഏത് പ്രതികൂലസാഹചര്യത്തെയും അതിജീവിച്ച് അടങ്ങാത്ത അഭിനിവേശത്തോടെ അവരവര്‍ക്ക് താത്പര്യമുള്ള മേഖലകളില്‍ പഠിച്ചു മുന്നേറാന്‍ വിദ്യാര്‍ത്ഥികള്‍ക്ക് കഴിയണമെന്ന് കേന്ദ്ര കേരള സര്‍വകലാശാല ബയോ കെമിസ്ട്രി ആന്റ് മോളിക്യൂലര്‍ ബയോളജി വിഭാഗം തലവനും ഡീനുമായ പ്രൊഫ. രാജേന്ദ്ര പിലാങ്കട്ട പറഞ്ഞു.അമ്പലത്തറയിലെ സാമൂഹ്യ സാംസ്‌കാരിക രാഷ്ട്രീയ രംഗങ്ങളിലെ സജീവ സാന്നിദ്ധ്യമായിരുന്ന അശോകന്‍ നമ്പ്യാരുടെ പതിനാലാം ചരമ വാര്‍ഷികത്തോടനുബന്ധിച്ച് കേശവ്ജി സ്മാരക പൊതുജന വായനശാലയില്‍ നടന്ന അനുസ്മരണയോഗവും വിജയോത്സവവും ഉല്‍ഘാടനം ചെയ്തു കൊണ്ട് അദ്ദേഹം പറഞ്ഞു.വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി പരീക്ഷയില്‍ ഏറ്റവും കൂടുതല്‍ മാര്‍ക്ക് നേടുന്ന വിദ്യാര്‍ത്ഥിക്ക് ഏര്‍പ്പെടുത്തിയ അശോകന്‍ നമ്പ്യാര്‍ സ്മാരക എന്‍ഡോവ്‌മെന്റ് മുഹമ്മദ് അജാസ് അഹമ്മദിന് സമ്മാനിച്ചു. വിവിധ പൊതു പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളെ ഉപഹാരം നല്‍കി അനുമോദിച്ചു.പുല്ലൂര്‍ -പെരിയ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി. കെ. അരവിന്ദാക്ഷന്‍ അനുസ്മരണ ഭാഷണം നടത്തി. മടിക്കൈ ഗ്രാമപഞ്ചായത്ത് അംഗം വേലായുധന്‍ കൊടവലം , പുല്ലൂര്‍ സര്‍വീസ് സഹകരണ ബാങ്ക് ഡയറക്ടര്‍ മജീദ് എടമുണ്ട എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. കേശവ്ജി സ്മാരക ട്രസ്റ്റ് ചെയര്‍മാന്‍ അഡ്വ. പി. നാരായണന്‍ അധ്യക്ഷത വഹിച്ചു. പി. വി. ജയരാജ് സ്വാഗതവും ടി.രാജേഷ്‌കുമാര്‍ നന്ദിയുംപറഞ്ഞു.
