നീലേശ്വരം : പടിഞ്ഞാറ്റംകൊഴുവല്‍ പൊതുജന വായനശാല ഗ്രന്ഥാലയം പ്ലാറ്റിനം ജൂബിലി, വിദ്വാന്‍ കെ കെ നായര്‍ ജന്മശതാബ്ദിയാഘോഷങ്ങള്‍ നാളെ സമാപിക്കും. വൈകുന്നേരം 6 മണിക്ക് ചേരുന്ന സമാപന സമ്മേളനം സാഹിത്യകാരന്‍ സന്തോഷ് ഏച്ചിക്കാനം ഉദ്ഘാടനം ചെയ്യും. സംഘാടക സമിതി ചെയര്‍മാന്‍ കെ സി മാനവര്‍മ രാജ അധ്യക്ഷത വഹിക്കും. തുടര്‍ന്ന് പിലാത്തറ ലാസ്യ കലാക്ഷേത്രത്തിന്റെ നൃത്താവിഷ്‌കാരം – സുബാലി. ആഘോഷ പരിപാടികളുടെ ഭാഗമായി നടത്തിയ സാഹിത്യമത്സരങ്ങള്‍ കവി ജയന്‍ നീലേശ്വരം ഉദ്ഘാടനം ചെയ്തു. കെ ആനന്ദവല്ലി ടീച്ചര്‍ അധ്യക്ഷത വഹിച്ചു. സതീഷ് കരിങ്ങാട്ട്, എം കുഞ്ഞമ്പു നായര്‍, പി യു കുഞ്ഞിക്കൃഷ്ണന്‍ നായര്‍, വി ജയകൃഷ്ണന്‍ തുടങ്ങിയവര്‍സംസാരിച്ചു.
