1200 ല്‍ 1200 മാര്‍ക്കിന്റെ തിളക്കവുമായി പി ദേവിക

കാഞ്ഞങ്ങാട്: 2024-25 അധ്യയനവര്‍ഷത്തെ പ്ലസ്ടു പരീക്ഷയില്‍ സയന്‍സ് വിഷയത്തില്‍ 1200 ല്‍ 1200 മാര്‍ക്ക് നേട്ടവുമായി നാടിന്റെ അഭിമാനമായിരിക്കുകയാണ് രാവണേശ്വരം ഗവ: ഹയര്‍ സെക്കന്ററി സ്‌കൂളിലെ ദേവിക പി. പടിഞ്ഞാറേക്കര സ്വദേശികളായ കുഞ്ഞികൃഷ്ണന്‍ സുജാത ദമ്പതികളുടെ ഇളയമകളാണ്. സഹോദരി വിദ്യ പി സോഫ്റ്റ് വെയര്‍ എന്‍ജിനീയറാണ്. കാസറഗോഡ് ജില്ലയില്‍ സയന്‍സ് വിഷയത്തില്‍ ഫുള്‍ മാര്‍ക്ക് നേടിയ ഏക വിദ്യാര്‍ത്ഥിനി ആണ് ദേവിക. എന്‍ജിനീയറിങ് പഠനത്തിനാണ് ദേവിക തെയ്യാറെടുക്കുന്നത്. കാഞ്ഞങ്ങാട് വി ആര്‍ എഡ്യൂക്കേഷനിലാണ് ദേവിക പരീക്ഷാ പരിശീലനംനടത്തിയത്

error: Content is protected !!