കാഞ്ഞങ്ങാട് : ബൈക്കില്‍ സഞ്ചരിക്കവേ മരം പൊട്ടി വീണ് മാധ്യമ പ്രവര്ത്തകന് പരിക്കേറ്റു. കാസര്‍കോട് വിഷന്റെ ക്യാമറമാന് മടിക്കൈ ആലൈ -അടമ്പില്‍ സ്വദേശി സജേഷിനാണ് സാരമായി പരിക്കേറ്റത്. ഇന്ന് രാവിലെ 10.30 മണിയോടെയാണ് അപകടം. ബൈക്കില്‍ കാഞ്ഞങ്ങാട് ഭാഗത്തേക്ക് വരുന്നതിനിടെ ചെമ്മട്ടംവയല്‍ കുറ്റിയടുക്കത്ത് വെച്ചാണ് അപകടം. സജേഷ് തെറിച്ച് മറ്റൊരു വശത്തേക്ക് വീണതിനാല്‍ പരിക്കുകളോടെ രക്ഷപ്പെട്ടു. ബൈക്കിന് കേടുപാടുകള്‍ സംഭവിച്ചു.
