വിദ്യാര്‍ത്ഥിയെ ഹോസ്റ്റലില്‍ മരിച്ച നിലയില്‍ കണ്ടെത്തി; പാണത്തൂരിലെ അഭിഷേക് ആണ് മരിച്ചത്

പാണത്തൂര്‍: വിദ്യാര്‍ത്ഥി ഹോസ്റ്റലില്‍ മുറിയില്‍ തൂങ്ങി മരിച്ചു. കാസര്‍കോട് ഗവ. കോളേജിലെ ഒന്നാം വര്‍ഷ ഡിഗ്രി വിദ്യാര്‍ത്ഥി പാണത്തൂരിലെ ദിനേശന്‍ -സിന്ധു ദമ്പതികളുടെ മകന്‍ അഭിഷേക് (19) ആണ് ഹോസ്റ്റലില്‍ മുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ഇന്നലെ രാത്രിയാണ് സംഭവം. ഏക സഹോദരി: അവന്തിക (കുഞ്ഞാറ്റ). മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം ഉച്ചകഴിഞ്ഞ് വീട്ടില്‍ എത്തിക്കും.

error: Content is protected !!