പുതുക്കൈ സദാശിവ ക്ഷേത്രം പുനരുദ്ധാരണം: കമ്മിറ്റി രൂപീകരിച്ചു; പുനരുദ്ധാരണ കമ്മിറ്റി രൂപീകരണ യോഗം മലബാര്‍ ദേവസ്വം ബോര്‍ഡ് കാസര്‍കോട് ഡിവിഷന്‍ ചെയര്‍മാന്‍ കെ വി സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു

പുതുക്കൈ: മലബാര്‍ ദേവസ്വംബോര്‍ഡിന് കീഴിലെ പുതുക്കൈ സദാശിവ ക്ഷേത്രത്തിന്റെ പുനരുദ്ധാരണത്തിനായി കമ്മിറ്റി രൂപീകരിച്ചു. ഭക്തജനങ്ങളുടെ ജനറല്‍ബോഡി യോഗം മലബാര്‍ ദേവസ്വം ബോര്‍ഡ് കാസര്‍കോട് ഡിവിഷന്‍ ചെയര്‍മാന്‍ കെ വി സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. ക്ഷേത്രം ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍ എ.വി.കുമാരന്‍ അധ്യക്ഷത വഹിച്ചു. വാര്‍ഡ് കൗണ്‍സിലര്‍ കെ രവീന്ദ്രന്‍, എ.ടി.കുഞ്ഞമ്പു ഉണിയാക്കുറുപ്പ്, പള്ളിക്കൈ അച്ചന്‍ കുഞ്ഞമ്പു നായര്‍, കെ. നാരായണന്‍ നായര്‍, എം.ഗോവിന്ദന്‍ നായര്‍, കെ.കുഞ്ഞിക്കൃഷ്ണന്‍ നായര്‍, എം.കുഞ്ഞിക്കൃഷ്ണന്‍, മാതൃസമിതി പ്രസിഡന്റ് കെ.വി.ശാന്ത എന്നിവര്‍ സംസാരിച്ചു. ക്ഷേത്രം തന്ത്രീശ്വരന്മാരായ കക്കാട്ട് പടിഞ്ഞാറേ ഇല്ലം കേശവ പട്ടേരി, കിഴക്കേയില്ലത്ത് നാരായണ പട്ടേരി, മേക്കാട്ടില്ലത്ത് കേശവ പട്ടേരി എന്നിവരുടെ സാന്നിധഅയത്തിലാണ് യോഗം നടന്നത്. ട്രസ്റ്റി ബോര്‍ഡ് അംഗം കെ.മനോജ് കുമാര്‍ അവതരിപ്പിച്ച പാനല്‍ ബോര്‍ഡ് യോഗം ഐക്യകണ്ഠേന അംഗീകരിച്ചു. ക്ഷേത്രം എക്സിക്യൂട്ടീവ് ഓഫീസര്‍ കെ ഉണ്ണിക്കൃഷ്ണന്‍ സ്വാഗതവും ട്രസ്റ്റി ബോര്‍ഡ് മുന്‍ ചെയര്‍മാന്‍ ടി കെ ബാലകൃഷ്ണന്‍ നന്ദിയും പറഞ്ഞു. ഭാരവാഹികള്‍: കെ.നാരായണന്‍ നായര്‍ (ചെയ), എം.ഗോവിന്ദന്‍ നായര്‍ (വര്‍ക്കിങ് ചെയ), സി സുകുമാരന്‍ മാസ്റ്റര്‍ (ജന.കണ്‍), എക്സിക്യൂട്ടീവ ഓഫീസര്‍ കെ ഉണ്ണിക്കൃഷ്ണന്‍ (ട്രഷ). ശ്രീ കിരാതമൂര്‍ത്തിയാണ് ക്ഷേത്രത്തിലെ മുഖ്യപ്രതിഷ്ഠ. ഒരേ ശ്രീകോവിലില്‍ ഇടത് ഭാഗത്ത് ദേവിയും കുടികൊള്ളുന്ന അപൂര്‍വ ക്ഷേത്രമാണിത്. അഷ്ടമംഗല പ്രശ്നത്തിലെ നിര്‍ദേശപ്രകാരം ക്ഷേത്ര ശ്രീകോവില്‍, നമസ്‌കാരമണ്ഡപം, ഗോപുരം, നാലമ്പലം, അഗ്രശാല എന്നിവയാണ് പുതുക്കിപ്പണിയുന്നത്.

error: Content is protected !!