കാഞ്ഞങ്ങാട് : കാഞ്ഞങ്ങാട് സംയുക്ത ജമാഅത്ത് പ്രസിഡന്റ് സ്ഥാനം പാലക്കി കുഞ്ഞഹമ്മദ് ഹാജി രാജിവെച്ചു. രാജിക്കത്ത് ഇന്ന് ഉച്ചയോടെ സംയുക്ത ജമാഅത്ത് ഖാസി മുഹമ്മദ് ജിഫ്രി മുത്തു കോയ തങ്ങള്‍ക്കും സംയുക്ത ജമാഅത്ത് കമ്മിറ്റിക്കും കൈമാറി.ഖാസി സ്ഥലത്തില്ലാത്തതിനാല്‍ അദ്ദേഹം അടുത്ത ദിവസം കാഞ്ഞങ്ങാട് എത്തിയാല്‍ ഉടന്‍ രാജിയില്‍ തുടര്‍ തീരുമാനമെടുക്കും. ദീര്‍ഘകാലം സംയുക്ത ജമാഅത്തിന് ട്രഷറര്‍
സ്ഥാനം വഹിച്ചപാല കുഞ്ഞഹമ്മദാജി പ്രസിഡണ്ടായിരുന്ന മെട്രോ മുഹമ്മദ് ഹാജിയുടെ മരണത്തെ തുടര്‍ന്നാണ് പ്രസിഡന്റ്സ്ഥാനംഏറ്റെടുത്തത്.
