കാഞ്ഞങ്ങാട് : സാമൂഹ്യ സാംസ്കാരിക വിദ്യാഭ്യാസ കലാകായിക ജീവകാരുണ്യ മേഖലകളില്‍ ജ്വലിച്ചു നില്ക്കുന്ന ചിത്താരി യുണൈറ്റഡ് ആര്‍ട്സ് ആന്റ് സ്പോര്‍ട്സ് ക്ലബിന്റെ ജനറല്‍ ബോഡി യോഗം പ്രസിഡന്റ് അസൈനാര്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി സാനിബ് സ്വാഗതം പറഞ്ഞു .ജില്ലയില്‍ പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധി പരിഹരിക്കണമെന്നും, പ്ലസ് വണ്‍ വിദ്യാര്‍ത്ഥികള്‍ക്ക് കൂടുതല്‍ സീറ്റുകള്‍ അനുവദിക്കണമെന്നും യോഗം സര്‍ക്കാറിനോട് ആവശ്യപ്പെട്ടു ഷാനിദ് സി എം,ഹബീബ് സി.കെ, തുടങ്ങിയവര്‍ സംസാരിച്ചു പുതിയ ഭാരവാഹികളായി ശരീഫ് മിന്നാ (പ്രസിഡന്റ് ),ഹനീഫ ബി. കെ (ജനറല്‍ സെക്രട്ടറി ),ജാഫര്‍ സി. എച്ച് (ട്രഷറര്‍ ),വിനോദ് തനത്തിങ്കല്, യൂസഫ് പാറമ്മല്‍ (വൈസ് പ്രസിഡന്റ് ), ഉസ്മാന് അക്കര,
മിഥിലാജ് കുളത്തിങ്കല്‍ (ജോയിന്‍ സെക്രട്ടറി),മജീദ് ഹോട്ടല്‍, സഹീര്‍ എ കെ, യൂനസ്, അസ്ഫക്, മെഹത്താബ്, ഫലാഹ്, ഫായിസ് (വര്‍ക്കിംഗ് കമ്മിറ്റി അംഗങ്ങള്‍ ),തയ്യിബ് കൂളിക്കാട്, ബഷീര്‍ എം, അബ്ദുല്‍ കലാം (രക്ഷാധികാരികള്‍) തുടങ്ങിയവരെ തിരഞ്ഞെടുത്തു.
